ചെകുത്താൻ്റെ പ്രണയം 🔥27

184 5 4
                                    

Part 27

രാവിലെ അല്ലി എഴുന്നേൽക്കുമ്പോൾ ഡെറിക് നെ ബെഡിൽ കണ്ടില്ല..

ഹെ ചെകുത്താൻ ഇത് എവിടെ പോയി.. ഓ ചിലപ്പോ ഉരുട്ടി കേറ്റാൻ പോയത് ആവും..

അല്ലി മടി യോടെ എഴുന്നേറ്റു..

തലയും ചൊറിഞ്ഞു കൊണ്ട് അല്ലി ബാത്റൂമിലെ ക്ക് നടന്നു.

ബ്രഷ് ചെയ്യാൻ തുടങ്ങിയതും അവൾ ഒന്നെരിവ് വലിച്ചു..

അല്ലി കണ്ണാടിയിൽ നോക്കി.

കർത്താവേ ഇത് എന്താ അയല വറുത്തതോ വീർത്തു പൊട്ടി ചോര പൊടിഞ്ഞു ഇരിക്കുന്ന ചുണ്ടിലേക്ക് അവൾ നോക്കി .

ഇത് എങ്ങനെ...അല്ലി ഓർത്തു നോക്കി.

ചെകുത്താൻ😌😌😌 കള്ള ചെകുത്താനെ എൻ്റെ ചുണ്ട് ഈ പരുവം ആക്കിലെ കാണിച്ച് തരാം ഞാൻ..

ചതിച്ചത എന്നെ....അല്ലി വായിൽ ബ്രഷും കടിച്ച് പുറത്തേക്ക് ഇറങ്ങി..

അമ്മു അമ്മെ....അല്ലി..ഹാളിൽ വന്നു നിന്നു അലറി..

എന്താടി രാവിലെ വന്നു നിന്നു അലറുന്നത് ഗൗരി അൻഷി ക്ക് ഉള്ള കോഫീ യും ആയി വന്നു.

എന്താ ദേവ്..ഇവള് എന്തിനാ കിടന്നു ഒച്ച വെച്ചത്..

ആ.. എനിക്ക് എങ്ങനെ അറിയാം..

ജിത്തു നിനക്ക് അറിയാമോ..അടുത്ത് പത്രം വായിച്ചു കൊണ്ട് ഇരുന്ന ജിത്തു നോട് അ ൻഷി ചോദിച്ചു.

പിന്നെ സ്വന്തം തന്ത ക്ക് അറിയില്ല പിന്നെ ആ അമ്മായി അപ്പന് ഒന്ന് പോടാപ്പ.

ചതിച്ചത..നിങ്ങള് എല്ലാം കൂടി എന്നെ ചതിച്ചത അല്ലി ഓൺ കലിപ്പ്.

ഞങ്ങളോ....അതിഥി അല്ലി യുടെ ശബ്ദം കേട്ടു അങ്ങോട്ട് വന്നു.

കണ്ടോ ഇത് കണ്ടോ നിങ്ങടെ മോൻ ആ ചെകുത്താൻ എൻ്റെ ചുണ്ട് കാണിച്ച് വെച്ചത്.. ബേബി ലിപിസ് പോലെ ഇരുന്നത കണ്ടില്ലേ ഉമ്മിച്ച് കരിഞ്ഞ അയല വറുത്തത് പോലെ ആക്കിത്..

തു ഫ്... അൻഷി ഞെട്ടി..വായിലെ കോഫി അടുത്ത് ഇരുന്നു പത്രം വായിച്ച ജിത്തു വിൻ്റെ മേലെ വീണു.

അതിഥി ഗൗരി യുടെ മുഖത്തേക്ക് നോക്കി..

കണ്ടോ നിങ്ങള് ഒക്കെ അല്ലേ പറഞ്ഞത് ആ ചെകുത്താൻ എൻ്റെ ഭാഗ്യം ആണെന്ന്..കണ്ടോ ആ ഭാഗ്യം ആണ് എൻ്റെ ചുണ്ട് പൊട്ടിച്ചത്..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now