Part 41
നിൻ്റെ ഫോൺ എവിടെ...
എൻ്റെ ഫോൺ എൻ്റെ കൈയ്യിൽ ഉണ്ട്.. ദേ.. അല്ലി ബാഗിൽ നിന്നും ഫോൺ എടുത്തു കാണിച്ചു..കണ്ടോ ഓപ്പോ യ ഓപ്പോ..
നിന്നോട് ചോദിച്ചത് കേട്ടില്ലേ...
ഏഹ്.. അപ്പോ എന്നോട് അല്ലേ..🥴
വാ അല്ലി ക്ലാസ്സിൽ കേറാൻ ലേറ്റ് ആയി..
ഡീ... മാനവ് അവളുടെ കൈയ്യിൽ പിടിച്ചു..
നിക്കി യുടെ കണ്ണുകൾ നിറഞ്ഞു..അവൾക്ക് നല്ല പോലെ കൈ വേദനിച്ചു...
വിട്..എന്താ ഈ കാണിക്കുന്നത്.. ആൾക്കാര് നോക്കുന്നു..
ഇത് കണ്ടതോടെ അല്ലി യുടെ ഉള്ളിലെ സിംഹം സട കുടഞ്ഞു.
എടോ എന്താടോ ഈ കാണിക്കുന്നത്..മഞ്ഞ കോട്ടും ഇട്ടു വന്നു ഡാർക്ക് പ്രോഗ്രാം ചെയ്യുന്നോ..how dare you do..yo... what..
എൻ്റെ ഇംഗ്ലീഷ് ഒക്കെ കറക്റ്റ് അല്ലെടി.. അല്ലി നിക്കി യൊട് പതിയെ ചോദിച്ചു..
പ്ഫ... എരപ്പെ ഈ കാലനെ പിടിച്ച് മാറ്റെടി..
ഇപ്പൊ മാറ്റാം..
അയ്യോ നാട്ട് കാരെ ഓടി വായോ ഞങളെ ഉപദ്രവിക്കുന്നെ ആരെങ്കിലും ഓടി വായോ.. അല്ലി വിളിച്ച് കൂവിയതും ആൾക്കാര് കൂടി..
മാനവ് നിക്കിയുടെ കൈയ്യിലെ പിടി വിട്ടു.
എങ്ങനെ ഉണ്ട്..അല്ലി കോളർ പൊക്കി കാണിച്ചു.
എന്താ ഇവിടെ...കൂടി നിന്നവരിൽ ഒരാള് ചോദിച്ചു.
അങ്ങനെ ചോദിക്ക് ചേട്ടാ..
പട്ടാ പകൽ എൻ്റെ ചങ്കിൻ്റെ കൈയ്യിൽ കേറി പിടിച്ചു ഈ കൊരങ്ങൻ..
അല്ലി
എടി മിണ്ടാതെ ഇരിക്ക് ഇത് കൈ ന്നു പോയി..
ആഹാ അത്രക്ക് ആയൊ നിങ്ങള് ക്ലാസ്സിൽ പോ ഇവനെ ഞങ്ങള് കൈ കാര്യം ചെയ്തോളാം..ഒരുവൻ മാനവിൻ്റെ തോളിൽ പിടിച്ചു തളളി..
ഡാ... മാനവ് അയാളുടെ നെഞ്ചില് ആഞ്ഞ് ചവിട്ടി..
ആളുകൾ കൂടുന്നത് കണ്ട് നിക്കി ക്ക് പേടി തോന്നി..
എടി ഇപ്പൊ ഒര് തല്ല് കാണാം... അല്ലി ആവേശത്തോടെ പറഞ്ഞു.
അത് പിന്നെ ചേട്ടാ...പ്രശ്നം ഒന്നും ഇല്ല ഇവള് രാവിലെ മരുന്ന് കഴിച്ചില്ല അതിൻ്റെയ..