Part 2

890 95 80
                                    

" നീ എന്താ കുഞ്ഞാ ലേറ്റ് ആയെ...? " ഓഫീസ് കഴിഞ്ഞു വരുന്ന മകനെ നോക്കി അവർ ചോദിച്ചു....

" വണ്ടി ഒന്നു ബ്രേക്ക്‌ ഡൌൺ ആയി... അമ്മാ ശ്രീ ഉണ്ട് കൂടെ...... " അവൻ പിന്നിലേക്ക് ചൂണ്ടി പറഞ്ഞു....

ജാനകി അപ്പോഴാണ് അവന് പിന്നിൽ നിൽക്കുന്നവാളേ കാണുന്നത്...

" മോള് ഉണ്ടായിരുന്നോ.. വാ ഇനി കഴിച്ചിട്ട് പോകാം... " അവർ അവളെ വിളിച്ചു കൊണ്ട് ദിനിംഗ് ഏരിയയിലേൽ ചെന്നു...

" അവര് കഴിച്ചോ....? " കൈ കഴുകി വന്നിരുന്നവൻ മുകളിലേക്ക് നോട്ടമെയ്‌തു കൊണ്ട് ചോദിച്ചു...

" ഇല്ലാ... ഞാൻ വിളിച്ചതാ ഇതുവരെ ഇറങ്ങി വന്നില്ല...." ജാനകി രണ്ടു തവണ മുകളിൽ പോയി ശബരിയെയും സുഹൃത്തുക്കളെയും വിളിച്ചതാണ്... ഇപ്പൊ വരാം എന്ന് പറഞ്ഞവർ ഇതുവരെ എത്തിയിട്ടില്ല....

" നിങ്ങൾ ഇരിക്ക് ഞാൻ പോയി കൂക്കിയേ വിളിച്ചിട്ട് വരാം... " അതും പറഞ്ഞു ജാനകി മുകളിലേക്ക് നടന്നു....
അപ്പോഴേക്കും ശബരിയും സുഹൃത്തുക്കളും താഴേക്ക് ഇറങ്ങി വന്നിരുന്നു....

ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ മുഖത്തെ കാശിക്കൊപ്പം കണ്ടതും ശബരി ഒന്നു നിന്നു ഒപ്പം അഭിയും ദാസും....

" Crush അടിച്ചോ.... " വായും പുളന്നുള്ള ശബരിയുടെ നോട്ടം കണ്ടതും അഭി അവന്റെ ചെവിയിൽ ആയി ചോദിച്ചു...

" അടിച്ചു അടിച്ചു... ഇഷ്ടായി എനിക്ക് ഇഷ്ടായി... "

" എന്നാ മോൻ അവളുടെ കഴുത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിക്കേ.... " അഭി പറഞ്ഞതും ശബരി അവളുടെ കഴുത്തിലേക്ക് ശ്രെധിച്ചു... താലി...

" shit just miss.... "

" പോട്ടെ പോട്ടെ... " ശബരിയുടെ പുറത്തു തട്ടി കൊണ്ട് അഭി പറഞ്ഞു...

അവർ കഴിക്കാനായി കാശിക്കും ശ്രീക്കും ഒപ്പം ചെന്നിരുന്നു....

" അതാരാ... " ശബരി കാശിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ശ്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു...

" എന്റെ പുതിയ PA ആണ് ശ്രീ ദേവി ... നമ്മുടെ ഗസ്റ്റ് ഹൌസിൽ ആണ് താമസം..."

My Little Love 💕Where stories live. Discover now