Part 4

661 78 106
                                    














വർമ്മ ഡിസൈൻസ്......

വിശ്വാനാഥ് വർമ്മ അദ്ദേഹത്തിന്റെ ഇരുപത്തി രണ്ടാം വയസ്സിൽ കെട്ടി ഉയർത്തിയതാണ് ഈ കമ്പനിയും അതിനു ഇപ്പോൾ ഫാഷൻ ഇൻഡസ്ട്രിയിൽ ഉള്ള പേരും പ്രശസ്തിയും .....
അദ്ദേഹം മരിച്ചു ആ സ്ഥാപനം മകൻ ഏറ്റടുത്താപ്പോൾ ആ പേരും പ്രശസ്തിയും ഒരു തരി പോലും കുറഞ്ഞിരുന്നില്ല മറിച്ചു കൂടുതൽ ഉന്നതയിൽ എത്തിച്ചേർന്നിരിക്കുന്നു....

രാവിലെ കമ്പനിയിലേക്ക് ഇറങ്ങിയ കാശിക്കും ശ്രീക്കും ഒപ്പം ചാടി കയറിയതാണ് ശബരിയും ദാസും അഭിയും...
കാശിയും ശ്രീയും അവരുടെ ജോലി നോക്കി പോയപ്പോൾ അവിടം ചുറ്റി കാണുന്ന തിരക്കിൽ ആണ് അഭിയും ദാസും... രണ്ടു കൊല്ലം താൻ മാറിനിന്നപ്പോൾ ഉണ്ടായ മാറ്റം കണ്ടറിയുന്ന ശബരിയും....
അവന്റെ കണ്ണിനു കുളിർമ്മയേകുന്നവ ആണ് അവിടത്തെ കാഴ്ചകൾ.....

" ഇത്രെയും വലിയ കമ്പനി ഉണ്ടായിട്ടാണോ ഇവൻ അവിടെ മുംബൈയിൽ പിച്ചക്കാരനെ പോലെ ജീവിക്കുന്നത്... " കമ്പനി മുഴുവൻ നടന്നു കണ്ട് തീർത്തതും ദാസിന്റെ ആദ്യ ചോദ്യം അതായിരുന്നു... കേട്ടു നിന്ന അഭിയിലും അതേ ഭാവം...

എപ്പോഴും എച്ചി കണക്ക് പറഞ്ഞു നടക്കുന്ന ഇവൻ ഇത്ര റിച്ചായിരുന്നോ അഭി ശബരിയെ ഒന്നു നോക്കി....
രണ്ടു കണ്ണ് കൊണ്ട് അവൻ പത്തു കണ്ണിന്റെ പണി എടുക്കുന്നുണ്ട്....
അഭിക്ക് ചിരി വന്നു പോയിരുന്നു....

" ഇതല്ലേ കാശി ഏട്ടന്റെ ക്യാബിൻ... " കാശിയുടെ ക്യാബിനു മുന്നിൽ എത്തിയതും അഭി അവിടേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു...
അങ്ങോട്ട് അഭി പോകാൻ തുടങ്ങിയതും ശബരി അഭിയേയും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു....

അവര് എങ്ങോട്ട് പോയെന്ന് അറിയാതെ ദാസ് ചുറ്റും ഒന്നു നോക്കി.......


" ശബരി.... "

" നീ ഇങ്ങു വന്നേ... "

" എങ്ങോട്ട്....? " തന്നെയും വലിച്ചു പോകുന്നവനോടായി അഭി ചോദിച്ചു...

" പ്രിയ..... " ശബരി മുന്നോട്ട് നോക്കി കൊണ്ട് പറഞ്ഞു...

" അതിനി ആരാ... " അഭി ഒരു വല്ലായിമയോടെ അവനെ നോക്കി...

My Little Love 💕Where stories live. Discover now