മുറിക്ക് അകത്തേക്ക് ഉദിച്ചു കയറി വരുന്ന സൂര്യന്റെ പ്രകാശം ഏറ്റുകൊണ്ടാണ് അവൻ കണ്ണ് തുറക്കുന്നത്...
രാത്രി കിടക്കും മുന്നേ കർട്ടൻ വലിച്ചിടാൻ മറന്നിരുന്നു എന്ന് അപ്പോഴാണ് അവൻ ഓർക്കുന്നത്....തനിക്ക് ഇരുവശം കിടക്കുന്നവരിലേക്ക് പോയി അവന്റെ ശ്രെദ്ധ... കൂട്ടുകാർക്ക് ഇന്നലെ എന്താണ് പറ്റിയെതെന്ന് ഇപ്പോഴും ശബരിക്ക് മനസ്സിലായിരുന്നില്ല...
ഡിന്നർ കഴിക്കാൻ ഇറങ്ങി പോയപ്പോഴും കിടക്കാൻ നേരവും എല്ലാം രണ്ടുപേരും അടുത്ത് നിന്ന് മാറുന്നുണ്ടായിരുന്നില്ല...ഇപ്പോഴും അതേ അവസ്ഥ തന്നെയാണ്...
രണ്ടു പേരെയും ദേഹത്ത് നിന്നു അടർത്തി മാറ്റി കിടത്തിയ ശേഷം ശബരി എഴുന്നേറ്റു മാറി...ഫ്രഷ് ആയി അവൻ താഴേക്ക് ആണ് പോയത്... ജാനകിക്ക് ഒപ്പം അവൻ ചെന്നിരുന്നു....
" ബദ്രി.... " മുന്നിൽ നഖവും കടിച്ചിരിക്കുന്നവനെ അഭി വിളിച്ചു നോക്കി... എന്നാൽ ആൾക്ക് ഒരു അനക്കവും ഇല്ല....
അഭിയുടെ പേരെന്റ്സ് വരുന്നതിന്റെ ടെൻഷൻ ആണ് ബദ്രിക്ക്... അവരെ വിളിക്കാൻ എയർപോർട്ടിലേക്ക് കാർ അയച്ചിട്ടുണ്ട്...അരമണിക്കൂറിനു ഉള്ളിൽ അവരെത്തും എന്ന് അറിഞ്ഞതും ബദ്രിയുടെ ടെൻഷൻ ഇരട്ടി ആയി...
" If you can't handle then just slip Kiddo... " അഭി ബദ്രിയുടെ തോളിൽ പിടിച്ചു...
" Ram.. Not Now... " ആദ്യ കണ്ടുമുട്ടൽ തന്നെ അങ്ങനെ ആയിരിക്കരുതെന്നു ബദ്രിക്ക് ഉണ്ട്.. അതുകൊണ്ട് അവൻ പ്രയാസപ്പെട്ടാണ് headspace ഇലേക്ക് സ്ലിപ് ആകാതെ പിടിച്ചു നിൽക്കുന്നത്....
" അവര് നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ല ബദ്രി... " ശബരി ചിരിച്ചു...
ബദ്രി അതൊന്നും ശ്രെദ്ധിച്ചതും ഇല്ല...അര മണിക്കൂർ കഴിഞ്ഞതും ബലറാമും താരയും അവിടെ എത്തി... ജാനകി അവരെ സന്തോഷത്തോടെ അകത്തേക്ക് സ്വീകരിച്ചു....
അവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു... ജാനകിക്ക് ആദ്യം ഒരു അത്ഭുതം ആണ് ഉണ്ടായത്.....അപ്പോഴേക്കും എല്ലാരും താഴേക്ക് എത്തിയിരുന്നു... അഭി ബദ്രിയെ നിർബന്ധിച്ചു താഴേക്ക് കൊണ്ട് വന്നു....
YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...