" ചേട്ടായി ഇവിടെ ഹാപ്പി ആയിരിക്കും എന്ന് അച്ഛന് ഉറപ്പുണ്ട്... ചേട്ടായിയോട് മാപ്പ് ചോദിക്കണം എന്ന് എന്നോട് പറഞ്ഞയച്ചതാ... നമ്മടെ അച്ഛൻ പാവമാ... He is just Helpless.. അമ്മ അച്ഛനെ ആ വലയത്തിൽ നിന്നു പുറത്ത് കിടക്കാൻ ഒരിക്കലും സമ്മതിക്കില്ല... ആ സ്ത്രിയുടെ മകൻ ആയി ജനിച്ചല്ലോ എന്ന് ഓർത്തു എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു...
ഒരു കുടുംബം ഇല്ലാതെ ആക്കിയിട്ട് അവര് എന്ത് നേടി എന്ന് എനിക്ക് മനസ്സിലായിട്ടില്ല... അവര് ചെയ്തു കൂട്ടിയതിന്റെ ശിക്ഷ ആകും അല്ലെ ഞാൻ അനുഭവിക്കുന്നത്... " ശ്യാം ചിരിച്ചു... അവന്റെ കണ്ണ് നിറഞ്ഞിരുന്നു...
രാവിലെ ബ്രേക്ഫാസ്റ് കഴിഞ്ഞു അനിയനും ചേട്ടനും ഒന്നു മാറിയതാണ്... ഇന്നലെ ശെരിക്കും ഒന്നു സംസാരിക്കാൻ അവസരം കിട്ടിയിരുന്നില്ല അവർക്ക്..."ഹേയ്... ഇങ്ങു വാ... നീ എന്റെ അനിയൻ അല്ലെ... എല്ലാം ശെരിയാകും... ചേട്ടായി ഇല്ലേ നിനക്ക്..." ദാസ് ശ്യാമിനെ ചേർത്തു പിടിച്ചു... അവന്റെ കണ്ണും നനഞ്ഞിരുന്നു... അത് ശ്യാമിൽ നിന്നു മറക്കാൻ അവൻ ആവതും ശ്രമിക്കുന്നുണ്ട്....
" എനിക്ക് മടുത്തു ചേട്ടായി... ആ വീട്ടിൽ ഭ്രാന്ത് പിടിക്കും പോലെയാണ്.. എല്ലാം ഒന്നും പെട്ടന്ന് അവസാനിച്ചിരുന്നു എങ്കിൽ എന്ന് തോന്നുവാ.... " അവൻ ദാസിന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കൊണ്ട് തേങ്ങി....
" ശ്യാമു..... " ഒരുപോലെ ദേഷ്യവും സങ്കടവും നിറഞ്ഞു നിന്ന് ദാസിൽ... അവൻ അനിയനെ ഇറുകെ കെട്ടി പിടിച്ചു...
ഈ ഭൂമിയിൽ അവന് സ്വന്തം എന്ന് വിളിച്ചു പറയാൻ ആകെ ഉള്ളത് ശ്യാം മാത്രം ആണ്... അവനെ കൂടി നഷ്ടമാകുമോ എന്ന പേടി ദാസിൽ എന്നും ഉണ്ട്....ഏറെ നേരം അവർ ഒറ്റക്ക് അവിടെ ഇരുന്നു... നാളെ ശ്യാം ബലറാമിനും താരക്കും ഒപ്പം തിരികെ പോകും....
രണ്ടു ദിവസത്തേക്ക് ആണെങ്കിലും അനിയനെ അടുത്തു കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ദാസ് എന്നാൽ നാളെ അവൻ തിരികെ പോകുമല്ലോ എന്നോർത്ത് ദാസിനു വിഷമം തോന്നി....Headspace ഇൽ കുക്കിയെ ആദ്യമായി ആയിരുന്നു താരയും ബലറാമും നേരിട്ട് കാണുന്നത്....
കൂക്കി അവരോടു പെട്ടന്ന് തന്നെ കൂട്ടായി കഴിഞ്ഞിരുന്നു....
YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...