Part 11

772 73 200
                                    


" ശബരി..... " തന്റെ മടിയിൽ കിടക്കുന്നവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് അവൻ വിളിച്ചു... ഒരു മൂളലോടെ ആയിരുന്നു തിരിച്ചു മറുപടി വന്നത്....

" Where are you lost....?  "
ശബരി മറുപടി ഒന്നും കൊടുത്തില്ല... ബദ്രിയെ ഒരു നിമിഷം നോക്കി കിടന്നു...

" നിനക്ക് അവനെ ഇഷ്ടവാണോ...? " ബദ്രി വീണ്ടും ചോദിച്ചു... ബദ്രി ആരെയാണ് ഉദ്ദേശിച്ചത് എന്ന് ശബരിക്ക് മനസ്സിലായിരുന്നു....

" മ്മ്... " ഒന്നു മൂളിയ ശേഷം ശബരി ബദ്രിയിൽ നിന്നു നോട്ടം മാറ്റി....

" അവനടുത്തുഉള്ളപ്പോൾ ഞാൻ എല്ലാം മറക്കും... എല്ലാം ശാന്തമാകും പോലെ തോന്നും...

കോളേജിലെ ആദ്യം ദിവസം  ആദ്യമായി എന്നോട് സംസാരിക്കാൻ വന്നത് അവനായിരുന്നു... ഞാൻ അധികം സംസാരിച്ചിരുന്നില്ല പക്ഷെ അവൻ ഒരുപാട് കാലത്തെ പരിചയം ഉള്ളത് പോലെ എന്നോട് സംസാരിച്ചു... ആദ്യമായി ആയിരുന്നു അവനും ആ കോളേജു കാണുന്നത് പക്ഷെ എന്നെയും കൊണ്ട് ആ ക്യാമ്പസ്‌ മുഴുവൻ അവൻ നടന്നു അവിടം പരിചിതമാക്കി തന്നു... അവൻ കൂടെ ഉള്ളപ്പോൾ എല്ലാം ഒരു സുരക്ഷാ വലയം എനിക്ക് ചുറ്റും ഉള്ളത് പോലെ....

നീ അവന്റെ ചിരി കണ്ടിട്ടുണ്ടോ.. അത് കണ്ടാൽ മതി എല്ലാ വിഷമവും മറക്കാൻ...

ഇഷ്ടവാ എനിക്ക് അവനെ... ഒരുപാട്.. ഒരുപാട്.. വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയാത്തത്ര... പക്ഷെ അത് പ്രണയം അല്ല... സൗഹൃദം ആണ്...

നമ്മുടേതായ ചില മനുഷ്യരെക്കെ വേണം....
മുൻവിധികൾ ഇല്ലാതെ നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സന്തോഷം വന്നാലും സങ്കടം വന്നാലും ഒന്നു കെട്ടിപിടിക്കാനും സാതന്ത്രമുള്ള മനുഷ്യർ...
എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ ഭാഗ്യത്തിൽ ഒന്നാണ് അഭി...."

ശബരിയുടെ മറുപടി ബദ്രിയെ അത്ഭുതപെടുത്തിയില്ല... ഇങ്ങനെ ഒരു ഉത്തരം പ്രതീക്ഷിച്ചു തന്നെയാണ് ബദ്രി ആ ചോദ്യം ചോദിച്ചത് പോലും...

" Kookie is not Snatching your friend.. "ബദ്രി ശബരിയെ നോക്കി പറഞ്ഞു...
ശബരി പതിയെ എഴുന്നേറ്റ് നേരെ ഇരുന്നു... ബദ്രിയെ നോക്കി...

My Little Love 💕Where stories live. Discover now