Part 7

596 73 107
                                    















' എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു എനിക്ക് വേണ്ടി എന്നോട് വഴക്കിടുന്ന നിന്നെ എനിക്ക് ഇഷ്ടമാണ്...'

' എന്റെ രഹസ്യം ഞാൻ കാണുന്ന പാതി ഉടഞ്ഞ ചന്ദ്രനോട് പറഞ്ഞയച്ചിട്ടുണ്ട്....'

റാം അയച്ച മെസ്സേജ് നോക്കി ആണ് ബദ്രി ഉണർന്നത്.... അവന് ഗുഡ് മോർണിങ് അയക്കുന്നതിനൊപ്പം ഇന്നലയിലെ അവരുടെ സംഭാഷങ്ങൾ അവൻ വീണ്ടും വീണ്ടും വായിച്ചു...

ആദ്യമായി ആയിരുന്നു അതുപോലൊരു വികാരത്തോടെ അവർ സംസാരിച്ചത്...

' റാം എന്നെ വെറുതെ വാക്കുകൾ കൊണ്ട് കളിപ്പിക്കുക അല്ലല്ലോ നീ....' റാമിന്റെ വരികളെ നോക്കി അവൻ അവനോട് എന്ന പോലെ ചോദിച്ചു പോയി...
തന്റെ ഉള്ളിലെ ഇഷ്ടം പോലെ ഒരു ഇഷ്ടം അവനിൽ ഉണ്ടാകുമോ അതോ എല്ലാം തന്റെ മാത്രം തെറ്റിധാരണ മാത്രമാണോ ആ ഒരു ചിന്ത ബദ്രിയെ തേലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്.....

എഴുന്നേറ്റ് മുറിയിലെ ആ തുറന്നിട്ട ജനാലക്ക് അരികിൽ വന്നു നിന്നവൻ കണ്ടത് താഴെ ഷട്ടിൽ കളിക്കുന്ന ശബരിയെയും കൂട്ടുകാരെയും ആണ്.....

ശബരിയിൽ ആയിരുന്നു അവന്റെ കണ്ണ്...
അവനിൽ നിന്നു അകന്നു നിന്നത് താൻ തന്നെ ആയിരുന്നു... അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... അവനാവശ്യം ഉണ്ടായിരുന്നപ്പോൾ എല്ലാം താൻ അവനെ അകറ്റി നിർത്തി... അവനും തന്നെ പോലെ കരഞ്ഞു തീർത്ത രാത്രികൾ ഇല്ലേ... മരണം അവനെയും തോട്ടകന്നതല്ലേ.. നഷ്ടങ്ങൾ അവനും ഉണ്ടായതല്ലേ... എന്നിട്ടും താൻ സ്വാർത്ഥനായി... ഒരുമിച്ചു നിൽക്കാതെ അവനെ ഒറ്റക്കാക്കി....

നഷ്ടങ്ങളുടെ കണക്ക് എടുക്കുമ്പോൾ നിന്റെ തട്ടാണ് താഴ്ന്നിരിക്കുന്നത് ശബരി അന്നും... ഇന്നും....
എന്നിരുന്നാലും ഇന്നും അവന് തന്നോട് സ്നേഹം മാത്രം ആണ്...

നമ്മൾ പിരിയാതെ ഇരുന്നിരുന്നു എങ്കിൽ....
ബദ്രി ആഗ്രഹിച്ചു പോയിരുന്നു....

ബദ്രി ശബരിക്ക് ഒപ്പം കളിക്കുന്ന ദാസിനെയും അഭിയേയും നോക്കി....
മുടങ്ങാതെ എന്നും കോളേജിലെയും കൂട്ടുകാരുടെയും വിശേഷം പറഞ്ഞു കേൾപ്പിക്കുമ്പോൾ മുൻപന്തിയിൽ അഭിയും ദാസും ഉണ്ടാകും....
വല്ലാത്തൊരു ആവേശം ആണ് അവരെ കുറിച്ചു പറയുമ്പോൾ ശബരിക്ക്....

My Little Love 💕Where stories live. Discover now