Part 8

635 83 83
                                    















" ശിവാ.........." പഴയ കുറച്ചു ക്ലീനിങ് വസ്തുക്കൾ വെച്ചു പൂട്ടിയിരിക്കുന്ന ഒരു ഇടുങ്ങിയ മുറി ആയിരുന്നു അത്...
വാഷ്‌റൂമിനോട് ചേർന്ന ആ മുറി തുറക്കണം എന്ന് വാശി പിടിച്ചു മാനേജറെ വിളിച്ചു കാശി അത് തുറപ്പിച്ചു....

പൊടിയും മാറാലയും കെട്ടിയ ആ മുറിയുടെ തറയിൽ മയങ്ങി കിടക്കുന്ന ദാസിനെ ആണ് അവർ അവിടെ കണ്ടത്....

ഒരു നിമിഷം പോലും ആലോചിച്ചു നിൽക്കാതെ കാശി അവനരികിലേക്ക് പാഞ്ഞിരുന്നു....

ദാസിനെ അവൻ തട്ടി വിളിച്ചു കൊണ്ട് മടിയിലേക്ക് അവനെ ചേർത്ത് പിടിച്ചു...

" Shiva ... Shiva ... Open your eyes Damn.... "

സ്റ്റാഫിന്റെ കൈയിൽ നിന്നു വെള്ളം വാങ്ങി മിത്ര അവർക്കൊപ്പം നിലത്തേക്ക് ഇരുന്നു.... ദാസിന്റെ മുഖത്തേക്ക് പതിയെ അല്പം വെള്ളം കൈയിൽ എടുത്തു കുടഞ്ഞു...

" ശിവാ... കളിക്കാതെ കണ്ണ് തുറന്നെ ചെക്കാ... " മയങ്ങി കിടക്കുന്ന ദാസിനെ കണ്ടതും കാശി പാനിക് ആയിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ അവന്റെ കൈ കാലുകൾ വിറക്കുന്നുണ്ട്...ഹൃദയം വല്ലാതെ മടിക്കുന്നു ... ദാസിനെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു...

മുഖത്ത് വെള്ളാം വീണതും ദാസ് ഒന്നു കണ്ണ് ചിമ്മി...

" കാശി....യേട്ടാ.... " പതിയെ തുറന്ന കണ്ണുകളിൽ അവൻ ആദ്യം കണ്ട മുഖം കാശിയുടെ ആയിരുന്നു... അവന്റെ കണ്ണ് നിറഞ്ഞൊഴുകി.... ബോധം മറയും മുന്നേ അവൻ അനുഭവിച്ച ഭയം.... ഒരു പൊട്ടി കരച്ചിലിന് ഒപ്പം ദാസ് കാശിയെ മുറുകെ കെട്ടി പിടിച്ചു....

ദാസ് കണ്ണ് തുറന്നത് കണ്ടതും കാശി ഒരു ദീർഘ നിശ്വാസത്തോടെ അവനെ എടുത്തു മടിയിലേക്ക് വെച്ചു കൊണ്ട് ചേർത്തു പിടിച്ചിരുന്നു....

"shhhhh.... It's ok... I got you... You are fine Baby..." കാശി ദാസിന്റെ പുറത്തും തലയിലും തലോടി കൊടുത്തു...

" കാശി... അവിടെന്ന് എഴുന്നേക്ക്... He needs some fresh air..." നിലത്തു തറയിൽ തന്നെ ഇരിക്കുന്നവരെ നോക്കി മിത്ര പറഞ്ഞു...

കാശി ഒന്നു അവളെ നോക്കി പിന്നേം ചുറ്റും ഒന്നു നോക്കി... ദാസിനെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ അവൻ എഴുന്നേറ്റു....

My Little Love 💕Where stories live. Discover now