" അല്ല എന്നെ ഒന്നും ചെയ്യണ്ടേ പൂച്ചക്ക്...?"
ദാസിന്റെ മൗനം കണ്ട് ഒന്നുകുടി അവന്റെ മുമ്പിലക്ക് കേറി നിന്നു കൊണ്ട് കാശി ചോദിച്ചു...' കൃഷണ ഇങ്ങേരെ ഞാൻ ഇന്ന്.... ദാ വിണ്ടും പൂച്ച....'
എല്ലാവരും കളിയാക്കും താൻ പൂച്ചയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു... ഹും ഇയാളെ വെറുതെ വിട്ടാൽ ശേരിയാകില്ല.....അവൻ മനസ്സിൽ ഓർത്തു....പക്ഷ ഇപ്പൊ എന്തെങ്ങിലും ചെയതാ പറയാൻ പറ്റില്ല അത് തനിക്ക് തന്നെ പണിയാകും എന്ന് ദാസിനു ഉറപ്പായിരുന്നു....
" ഉറക്കം കളയണ്ട ചെകുത്താൻ അല്ല ഇയ്യാൾ പോയി കിടന്നു ഉറങ്ങു....."
പറഞ്ഞു തിരും മുമ്പേ കാശി ദാസിന്റെ ചെവിയിൽ പിടിച്ചിരുന്നു...." എടോ വിടെഡോ....."
അവൻ വേദന കൊണ്ട് അലറി എന്ന് തന്നെ പറയാം...." നീ എന്താ വിളിച്ചത്...? "
" അത്.. അത് എന്നെ അപ്പോ പൂച്ചേ എന്ന് വിളിച്ചതോ..?" ദാസിന്റെ മുഖം വീർത്തു....
" അത് സത്യം അല്ല.... ?" കാശി പറഞ്ഞു...
ദാസ് അവന്റെ ചെവിക്ക് പിടി ഇട്ടിതിക്കുന്ന കാശിയുടെ കയ്യിൽ നല്ലൊരു കടി കടിച്ചു....
" സ്സ് ... ടാ..... " കാശി അറിയാതെ തന്നെ ദാസിന്റെ ചെവിയിലെ പിടി വിട്ടിരുന്നു....
കാശി അവന്റെ കൈ തടവുന്ന സമയം കൊണ്ട് ദാസ് സ്ഥലം വിട്ടിരുന്നു.....
" ഇവൻ എന്താ പട്ടിടെ ജന്മം വെല്ലോം ആണോ... പൂച്ച... " കൈയും തടവി കാശി
പറഞ്ഞു.....രാവിലെ ജാനാകി വിളിക്കുമ്പോൾ ആണ് ദാസ് ഉണരുന്നത്... ഇന്നലെ കാശിയുടെ മുറിയിൽ നിന്ന് വന്നവൻ മുറിയിലേക്ക് പോയിരുന്നില്ല... ശബരിയോടുള്ള ദേഷ്യം തന്നെ കാരണം....
" നീ എന്താ മോനെ ഇവിടെ കിടക്കുന്നത്... " ഹാളിൽ സോഫയിൽ കിടക്കുന്നവനെ നോക്കി അവർ ചോദിച്ചു...
" ഒന്നും ഇല്ല അമ്മാ.. അമ്മയുടെ മോൻ എന്നെ പുറത്താക്കിയതാ... " പയ്യെ എഴുന്നേറ്റ് ഇരിക്കുന്നതിനിടെ അവൻ പറഞ്ഞു...
" നീ എഴുന്നേറ്റെ ദാസാ.. ഞാൻ ചോദിച്ചോളാം അവനോടു... ചെക്കന്റെ കളി കുറച്ചു കൂടുന്നുണ്ട്... "
YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...