" ടാ ചെറുക്കാ നീ അത് മുഴുവൻ തിന്നു തീർക്കുമോ...? "
അടുക്കളയിൽ ജാനു അമ്മ പാചകം ചെയ്യുന്നതിനിടയിൽ കയറി കൂടോയതാണ് ദാസ്...
അഭിയുടെയും ശബരിയുടെയും കൈയിൽ നിന്നു രക്ഷപെട്ടു അവൻ അവർക്ക് അരികിൽ വന്നു ഒളിച്ചിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം...." ശബരിയും അഭിയും എവിടെ...? "
" ഓ അവര് റൂമിൽ ഉണ്ട് അമ്മാ... ഞാൻ ശല്യം ആണെന്ന് പറഞ്ഞു എന്നെ ചവിട്ടി പുറത്താക്കി... "
" പോട്ടെടാ.. അമ്മ ചോദിക്കാം അവരോട്..." ജാനകി കൂടെ നിന്നതും ദാസ് ഹാപ്പി... ഇനി അവന് ധൈര്യം ആയല്ലോ....
ജാനകിയുടെ കൂടെ ഇരുന്നു കുറച്ചു കഴിഞ്ഞതും അവൻ ഹാളിൽ വന്നിരുന്നു കുറച്ചു നേരം TV കണ്ടു ... അത് മടുത്തതും അവൻ എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ ഒരുങ്ങി....
ശബരിയുടെ മുറിയിൽ എത്തണം എങ്കിൽ കാശിയുടെ മുറിക്ക് മുന്നിലൂടെ പാസ്സ് ചെയ്യണം....
അവിടെ എത്തിയതും അവൻ ഒന്നു നിന്നു...' ഇതാരാ പാടുന്നേ... ചെകുത്താൻ പാട്ടേക്കേ പാടുമോ....'
അതും പറഞ്ഞു അവൻ കാശിയുടെ മുറിയിലേക്ക് തലയിട്ട് ഒളിഞ്ഞു നോക്കി.. അകത്തു ആരെയും കാണാതെ വന്നപ്പോൾ അവൻ അകത്തേക്ക് കയറി....ബാത്‌റൂമിൽ നിന്നാണ് ശബ്ദം വരുന്നത് ദാസ് ബാത്‌റൂമിനു അടുത്ത് എത്തിയതും പിന്നെ ഒന്നും കേൾക്കാൻ ഇല്ല... അതിനാൽ അവൻ പതിയെ ഡോറിലേക്ക് ചെവി ചേർത്തു വെച്ചു നോക്കി....
ഓഫീസിൽ നിന്ന് വന്നു നല്ല ഷീണം കാരണം പെട്ടന്നൊന്നും വന്നു കയറി കുളിക്കാൻ കയറിയതായിരുന്നു കാശി.... നല്ല വിശപ്പും ഉണ്ട്... കുളി കഴിഞ്ഞു വാതിൽ തുറന്നതും എന്തോ ഒന്നു നെഞ്ചിലേക്ക് വന്നു വീണു.... ആദ്യം ഒന്നു പേടിച്ചു എങ്കിലും പിന്നീട് കാര്യം എന്താണ് എന്ന് അവന് മനസ്സിലായി....
പെട്ടന്ന് ഡോർ തുറന്നത് മാത്രം ദാസിനു ഓർമ്മ ഉണ്ട്... നോക്കിയപ്പോൾ ദാ നിൽക്കുന്നു ചെകുത്താൻ.....
കുളിച്ചു നനഞ്ഞു ആണ് കാശിയുടെ വരവ്... കാശി പെട്ടന്ന് തന്നെ ദാസിനെ നേരെ പിടിച്ചു നിർത്തി... ഇനി ഇപ്പോൾ എന്ത് ചെയ്യും എന്നറിയാതെ ചെറുക്കൻ നിന്നു പരുങ്ങി കളിക്കുകയാണ്...
YOU ARE READING
My Little Love 💕
Fiksi Penggemarഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...