Part 6

568 78 100
                                    
















" ബേബി വാ... നമ്മക്ക് അതിൽ കേറാം.... " കൂക്കി അഭിയുടെ കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് ഓടി....

വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി കുക്കിയെയും കൊണ്ട് amusment പാർക്കിൽ വന്നതാണ് അഭി.... ദാസും കാശിയും ഓഫീസിൽ പോയി കഴിഞ്ഞു ബദ്രി എന്ത് ചെയുന്നു എന്നറിയാൻ മുറിയിൽ ഒളിഞ്ഞു നോക്കാൻ പോയവനെ ബദ്രി ചീത്ത പറഞ്ഞു ഓടിച്ചതാണ് എങ്കിലും അവന്റെ വീക്ക് പോയിന്റിൽ തന്നെ കയറി പിടിച്ചു കൂക്കിയേ പുറത്തു ചാടിച്ചു....

ലോക മഹായുദ്ധം ജയിച്ച നിർവൃത്തിയോടെ അവൻ കൂക്കിയേ കൊണ്ട് പുറത്തു ഇറങ്ങിയതാണ്... ബദ്രിക്ക് പാർക്കിൽ പോകുന്നത് ഇഷ്ടമായിരുന്നു എന്ന് ശബരി പറഞ്ഞ ഓർമ്മ ഉള്ളതുകൊണ്ടാണ് അവനെയും കൂട്ടി അഭി ഇങ്ങോട്ട് ഇറങ്ങിയത്...
പാതി വഴിയിൽ വെച്ചു ബദ്രി ഉണരല്ലേ എന്നാണ് ഇപ്പോഴത്തെ അവന്റെ പ്രാർത്ഥന... ഇതുവരെ വിളിക്കാത്ത ദൈവങ്ങളെ വേരെ അവൻ വിളിക്കുന്നണ്ടെന്ന് ആണ് അറിവ്....

അഭി കൂക്കി ചൂണ്ടി കാണിച്ച റൈഡിലേക്ക് നോക്കി....
ഇവിടുന്ന് നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന പോലെ ഒരു piller... അതിനു മുകളിലേക്ക് ഉയർത്തി ഉചിയിൽ എത്തുമ്പോൾ ഒറ്റ കമഴ്ത്തു ആണ്... തലയും കുത്തി തൂക്കി ഇടും... പിന്നെ അഞ്ചാറു കടക്കൽ കറക്കി താഴേക്ക് തിരിച്ചു എത്തിക്കും....
ആത്മാവ് മുകളിലേക്കു ശരീരം താഴേക്കും....

Wowww... അടിപൊളി.... അഭി കുക്കിയേ ഒന്നു നോക്കി... ആള് നല്ല excited ആണ്... കൂക്കി കുഞ്ഞല്ലേ നല്ല പേടി ആയിരിക്കും അതുകൊണ്ട് കുട്ടികളുടെ റൈഡിൽ ആകും കയറുകയൊള്ളു എന്ന് കരുതിയ അഭിക്ക് തെറ്റി... വന്നു കയറിയപ്പോൾ മുതൽ എല്ലാ എക്സ്ട്രീം റൈഡസിലും തന്നെയും കൊണ്ട് കയറാൻ തുടങ്ങിയതാണ്....

ശർദിച്ചു ശർദിച്ചു കുടൽ മാല വേരെ പുറത്തു വന്നു....

' എനിക്ക് എന്തിന്റെ കേടായിരുന്നു ...' താൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... അവിടെ എങ്ങാനും കുത്തി കുറിച്ചു ഇരുന്നോളുമായിരുന്നു... സ്വന്തം ജീവൻ വേരെ റിസ്ക് വെച്ചു ഈ മുതലിനെ പിടിച്ചു ഇങ്ങോട്ട് വന്നിട്ട് പണി കിട്ടിയത് തനിക്ക് തന്നെ.... ഇതാണ് പറയുന്നത് സ്വന്തം കാര്യം നോക്കി ജീവിക്കണം എന്ന്... അല്ലെങ്കിലും എനിക്ക് ഇത്തിരി empathy കൂടുതൽ ആണ്...

My Little Love 💕Where stories live. Discover now