Part 12

632 80 143
                                    










ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ആണ് ശബരി ക്ലാസ്സിൽ നിന്നു ഇറങ്ങിയത്...
ക്യാന്റീനിൽ പോയി നവ്യക്ക് ഒപ്പം അവൻ ലഞ്ച് കഴിച്ചു ശേഷം അവർ ഒന്നു നടക്കാൻ ആയി ഉറങ്ങി...

കോളേജ് ഗ്രൗണ്ടിൽ ആണ് അവർ ചെന്നു നിന്നത്...
നവ്യ ഒരു കോൾ ചെയ്യാൻ ആയി അല്പം മാറിയിരുന്നു...
കുറച്ച് കഴിഞ്ഞപ്പോൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന  ഒരാൾ ശബരിയുടെ അടുക്കലേക്ക് വന്നു .....

" ഹലോ... ശബരി അല്ലെ..? "

" അതേ... പക്ഷേ എനിക്ക് നിങ്ങളെ അറിയില്ല ...."

" ഹാ ഞാൻ വിവേക്.... നിങ്ങളുടെ സീനിയർ ആണ്... " വിവേക് സ്വയം പരിചയപ്പെടുത്തി...

" ഓക്കേ വിവേക് ചേട്ടാ...."
വിവേക്  തനിക്ക് നേരെ നീട്ടിയിരിക്കുന്ന കയ്യിൽ പിടിച്ചാണ് ശബരി തിരികെ മറുപടി നൽകിയത്.... ചിരിച്ച് മറുപടി നൽകി തിരിഞ്ഞ ശബരി കാണുന്നത് തങ്ങളെ കലിപ്പിച്ച് നോക്കി അടുത്തേക്ക് വരുന്ന ഷീർശിക്കിനെ...
അവൻ അടുത്തെത്തിയതും വിവേക് പറഞ്ഞു...

" എന്നെ വിനു എന്ന് വിളിച്ചാൽ മതി .... Anyway nice to meet you ശബരി....."
അത്രയും പറഞ്ഞു വിവേക് പോയി...

ഷീർശിക്കിന്റെ നിൽപ്പും ഭാവവും കണ്ടാൽ തന്നെ അറിയാം ശബരി വിവേകിനോട്  മിണ്ടിയതേ പുള്ളിക്ക് പിടിച്ചിട്ടില്ല എന്ന്...
ശബരി എന്തോ ചിന്തിച്ചപോലെ അവനെ നോക്കി നിന്നു..

ചിന്തകൾ കാട് കയറി പോകുന്നതിന് മുന്നേ തലക്കേറ്റ കൊട്ടിൽ അവൻ തിരികെ ബോധത്തിലേക്ക് വന്നു .....

നോക്കിയപ്പോൾ ദാണ്ടെ തന്നെ കൂർപ്പിച്ച് നോക്കി കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവൻ...

" എന്താ ...?" ശബരി കുറച്ച് കടുപ്പത്തിൽ തന്നെ ചോദിച്ചു....

" നിനക്കവനെ നേരത്തേ അറിയോ...?

" ഇല്ല..... " അവൻ തിരികെ മറുപടി കൊടുത്തു .....

" പിന്നെ എന്തിനാട കണ്ടവൻമാരുടൊക്കെ കൊഞ്ചാൻ പോണേ....."
ശബരിയുടെ ചെവിയിൽ പിടിത്തം ഇട്ടു കൊണ്ടാണ് ആള് ചോദിച്ചത്...

" ദേ... ഏട്ടാ കളിക്കല്ലേ...നിക്ക് നോവുന്നു... . വിട്ടെ... പിടി വിട് മനുഷ്യാ... "

My Little Love 💕Where stories live. Discover now