" എല്ലാം സഹിച്ചു നിക്കണം എന്നുണ്ടോ.. ദീപൂയേട്ടൻ ഇങ്ങു പോരെ.. നിങ്ങൾക്കും നമ്മുടെ മോനും ചിലവിനു തരാൻ ഉള്ളതൊക്കെ എനിക്ക് കിട്ടുന്നുണ്ട്.... " ഭർത്താവുമായി വീഡിയോ കോളിൽ ആയിരുന്നു ശ്രീ....📞 " അങ്ങനെ എളുപ്പത്തിൽ വിട്ടു വരാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു... " അവൻ ഒരു നിശ്വാസത്തോടെ പറഞ്ഞു...
" ഏട്ടൻ ഇങ്ങനെ ടെൻഷൻ അടിക്കാതെ നമ്മുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം എന്നെ.... " അവൾ അവന് ധൈര്യം കൊടുക്കുകയായിരുന്നു....
📞" മ്മ്.. ചെറുക്കൻ എന്തെടി... " സാധാരണ ഫോൺ വിളിച്ചാൽ കെട്ടിയോളോട് സംസാരിക്കാൻ ചെറുക്കൻ സമ്മതിക്കാതെ ഫോണും കൊണ്ട് ഓടുന്നതാണ് ഇന്ന് ആളെ ആ പരിസരത്ത് എങ്ങും കാണുന്നില്ല....
" ഞാൻ പറഞ്ഞില്ലാർന്നോ ശബരിയുടെ ഫ്രണ്ട്‌സ് വന്നിട്ടുണ്ടെന്ന്.. അപ്പു അവർക്ക് ഒപ്പം ആണ്... " അവൾ പറഞ്ഞു...
അയാൾ ഒന്നു മൂളി...📞 " ദേവൂട്ടി അവന്.. ശബരിക്ക് നിന്നെ മനസ്സിലായോ...? " അവൻ ഒരു മടിയോടെ ആണ് ചോദിച്ചത്...
" ഇല്ല ഏട്ടാ... അവൻ എന്നെ അങ്ങനെ അടുത്ത് കണ്ടിട്ടില്ലല്ലോ.. ഇടക്ക് ഒരിക്കൽ ചോദിച്ചു നമ്മൾ കണ്ടിട്ടില്ലേ എന്ന്.. ഞാൻ വിഷയം മാറ്റി... ഞാൻ ആരാണെന്ന് ഇവിടെ ആർക്കും അറിയില്ല... പേർസണൽ ഡീറ്റെയിൽസ് കൊടുത്തപ്പോൾ ഞാൻ എന്റെ അല്ലെ കൊടുത്തത്... ഏട്ടന്റെ ആയിരുന്നെങ്കിൽ കാശി സാറിനു മനസ്സിലാകുമായിരുന്നു.... " ഒരു ദീർഘ നിശ്വാസത്തോടെ ആണ് അവൾ പറഞ്ഞു നിർത്തിയത്...
📞 " അടുത്ത മാസം ഞാൻ leave ചോദിച്ചിട്ടുണ്ട്... കിട്ടുമായിരിക്കും... നമ്മുക്ക് അവരെ ഒന്നു കൂടി പോയി കാണാം... " അയാൾ പറഞ്ഞു...
" മ്മ്.... " അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്....
സംസാരം കഴിഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.. ഫോണിലെ വാൾപേപ്പറിൽ അവളുടെ കണ്ണ് ഉടക്കി നിന്നു... അവരുടെ വിവാഹ ദിവസത്തെ ചിത്രം ആയിരുന്നു അത്... സാധാ ഒരു ചുരിദാറിൽ രജിസ്റ്റർ ഓഫീസിനു മുന്നിൽ മുല്ലപ്പൂവിൽ കോർത്ത ഹാരം അണിഞ്ഞു അവളും ദീപുവും.....
YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...