പതിവ് പോലെ രാവിലത്തെ അലാറം കേട്ടു ഉണർന്നവൻ... കണ്ണ് അടച്ചു കൊണ്ട് തന്നെ അലാറം ഓഫ് ചെയ്തു ഒന്നു കൂടി കിടന്നു....
തന്റെ തലയിണക്ക് ഒരിക്കലും ഇല്ലാത്ത ഒരു അനക്കം... കൂടാതെ തന്നെ ചേർത്തു പിടിക്കുകയും ചെയ്തിരിക്കുന്നു....ശബരി ഇന്നലെ തനിക്ക് ഒപ്പം ആണോ കിടന്നത് ബദ്രി ചിന്തിച്ചു ... കൈ വെച്ചു ഒന്നു പരതി നോക്കി... അല്ല... തന്റെ കൂടെ ഉള്ളത് ശബരി അല്ല കാശിയും അല്ല.. ബദ്രി അവന്റെ മിഴികൾ വലിച്ചു തുറന്നു...
ഒരേ സമയം ദേഷ്യവും ഞെട്ടലും ഉണ്ടായവൻ... ആ ഞെട്ടലിന്റെ ബാക്കി എന്നോണം ആയിരിക്കണം അടുത്ത് കിടക്കുന്നവന്റെ പുറംവഴി കാലു വെച്ചത്....
പിന്നെ ഒരലർച്ച ആയിരുന്നു... അഭിയുടെ ഉറക്കം എല്ലാം ജില്ലാ കിടന്നിരുന്നു... രാവിലെ നേരത്തെ എഴുന്നേറ്റ് പോകണം എന്ന പ്ലാൻ നടന്നില്ല അതിന്റെ after എഫക്ട് ആണ് ഇപ്പോൾ ഉണ്ടായതെന്ന് അഭിക്ക് അറിയാം... എങ്കിലും ഒരു മനുഷ്യനെ ഇങ്ങനെ ചവുട്ടാമോ... എന്റെ നടു.... അഭി നടുവും തിരുമ്മി എഴുന്നേറ്റു...
" How Dare You....? " തന്നെ കൊല്ലാൻ വരും പോലെ ബെഡിൽ നിന്നു ചാടി വരുന്നവൻ.. അഭി ഒന്നു പിന്നിലേക്ക് നീങ്ങി... നടു പോയി ഇനി ജീവൻ എങ്കിലും ബാക്കി വേണം...
ഒപ്പം ബദ്രിയെ നോക്കി കുരിശ് വരക്കും പോലെ കൈ ക്രോസ്സ് ചെയ്തു പിടിച്ചിരുന്നു ..." നീ എന്താ ഇവിടെ... "
" അത്.. കൂക്കി..... "
" I warned you several times ... stay way from him... "
" ഇല്ലെങ്കിൽ..." അഭിയും വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല...
അവൻ ബദ്രിക്ക് അരികിലേക്ക് നടന്നു....
ബദ്രി അഭിയെ പിടിച്ചു തള്ളാൻ ശ്രെമിച്ചു എങ്കിലും അഭി അതിനു മുന്നേ ബദ്രിയുടെ കൈയിൽ പിടിത്തം ഇട്ടിരുന്നു..." Leave me... " അഭിയിൽ നിന്നു പിടഞ്ഞു മാറാൻ ശ്രെമിച്ചു കൊണ്ട് ദേഷ്യം കടിച്ചു അമർത്തി അവൻ പറഞ്ഞു...
എന്നാൽ അവർക്കിടയിൽ കൂടുതൽ ഉന്തും തള്ളും ഉണ്ടാകും മുന്നേ ശബരി അങ്ങോട്ട് വന്നിരുന്നു...
രണ്ടു പേരെയും അവൻ പിടിച്ചു മാറ്റി.... ഇന്നലെ രാത്രി അഭിയെ അന്നെഷിച്ചു ശബരി ബദ്രിയുടെ മുറിയിൽ വന്നിരുന്നു... എന്നാൽ അവരെ ഉണർത്താതെ അവൻ തിരികെ പോയി....
![](https://img.wattpad.com/cover/370916775-288-k258341.jpg)
YOU ARE READING
My Little Love 💕
Fanfictionഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny...