"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന....
കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യ...
"എന്നാ നിനക്ക് ഞങ്ങളോട് പറയാൻ മേലായിരുന്നോ... എന്നിട്ട് നാട്ടുകാർ പറഞ്ഞിട്ട് വേണോ ഞങ്ങൾ അറിയാൻ... അല്ലെങ്കിലോ എന്നതെലും വീണു കിട്ടാൻ കാത്തിരിക്കുവാ ഓരോ തള്ളമാര്.."
അന്ന കുളി കഴിഞ്ഞു വാതിൽ തുറന്നു ഹാളിലേക്ക് വന്നു. അലക്സി ഡൈനിംഗ് ടേബിളിൽ ഒരു കപ്പ് കാപ്പിയും പിടിച്ചു കൊണ്ടിരിക്കുന്നു. മുന്നിൽ ഇന്നത്തെ പത്രവുമുണ്ട്.
അലീന ഇന്നലത്തെ കാര്യവും പറഞ്ഞു കൊണ്ടു അവനെ നിറുത്തി പൊരിക്കുന്നു. അലക്സിയാകട്ടെ യാതൊരു മൈന്റും ഇല്ലാതെ പത്രം വായിക്കുന്നു.
"റോയിച്ചാ.. റബ്ബർ വില ഇടിയുവാണല്ലോ... പകുതിയെടുത്തു കൊടുക്കാം... ഇല്ലേ നഷ്ടം വരും..."
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അടുത്തിരുന്നു ഒന്നും അറിയാത്ത പോലെ കാപ്പി കുടിക്കുന്ന റോയിയോട് അലക്സി ചോദിച്ചു.
"ആണോ.. നോക്കട്ടെ..."
അലക്സി കമ്പോള നിലവാരം എടുത്തു കാണിച്ചു കൊടുത്തു.
"Mm.. ശരിയാ... കിലോ 3.50 രൂപ കൊറഞ്ഞൊല്ലോടാ മോനേ... ഇപ്പൊ എത്രയുണ്ട് കയ്യില്... "
റോയ് ചോദിച്ചു.
"ഒരു പത്തമ്പത് കിലോ കാണും റോയിച്ചാ..."
"Mm... എടുത്തു കൊടുത്തേരെടാ.. മൊത്തം ഇല്ലേലും ഒരു പകുതിയെങ്കിലും...."
അവർ തിരക്കിട്ടു റബറിന്റെ വിലയിലേക്ക് ശ്രദ്ധ തിരിച്ചു. അത് കണ്ടിട്ട് അലീനക്ക് വല്ലാത്ത ദേഷ്യം വന്നു. പാവം.. ഹോർമോണിന്റെയാ...
"നിങ്ങടെ ഒരു പത്രം... മനുഷ്യൻ എന്നതെലും പറഞ്ഞോണ്ടിരിക്കുമ്പോ കളിയാക്കുന്നോ.."
അവൾ ആ പത്രം മുഴുവനോടെ എടുത്തു ചുരുട്ടി കൂട്ടി നടുമുറ്റത്തേക്കിട്ടു.