Hiiii👋
Not Proofread
Sry for mistakes💖....
______________________________________സൂര്യൻ മേഘങ്ങൾക്ക് ഇടയിലൂടെ എത്തിനോക്കുന്നു, മഴമേഘങ്ങൾ എല്ലാം കടന്ന് പോയി, തണുത്ത കാറ്റ് ഇടക്കിടെ വീശുന്നു, അമ്പലത്തിൽ നിന്നും നേരിയാ സ്വരങ്ങൾ കേൾക്കാം.
ബ്രഹ്മയാഗ്നി കൊട്ടാരത്ത് എല്ലാരും ഉണർന്നു വരുന്നു, പക്ഷെ ഇതിനു മുമ്പ് തന്നെ അവിടത്തെ കൊച്ചു തമ്പുരാട്ടി എണീച്ചിരുന്നു.
കടും പച്ച പട്ടുപാവാട അണിഞ്ഞ അവൾ പാട്ടിന്റെ താളം അനുസരിച്ചു ന്യത്തം ചെയ്തു, കാലുകൾ ഭൂമികൾ പതിക്കുമ്പോഴും, ഉയത്തുമ്പോഴും വെള്ളികൊലുസുകൾ അവരുടെ സാമിപ്യം അറിയിച്ചു,കണ്ണുകളിൽ എന്തിനോ വേണ്ടി ആശിച്ചു, നിറഞ്ഞു, മുടിയിരകൾ താളത്തിന് ഒത്തു കളിച്ചു ചിലപ്പോൾ കാറ്റ് അതിനെ കളിയാകുമ്പോഴും നാണത്തോടെ അത് തിരിച്ചു അവളുടെ ഒപ്പം ചലിച്ചു.
കുപ്പിവളകൾ കൊണ്ട് നിറഞ്ഞ അവളുടെ കൈകൾ വീശികൊണ്ട് അവൾ കറങ്ങി, ശരീരത്തിന്റെ നിയത്രണം വിട്ടു, അവൾ അപ്പോൾ ശരീരം മാത്രം ആയി, വേദനകൾ മാത്രം ഉള്ള ഒരു ആത്മാവായി.
പാട്ടിനു അവസാനം വന്നു പക്ഷെ അവൾ നിന്നില്ല, കാലുകൾ വലം വെച്ച് കൊണ്ട് തന്നെ നിന്നു, കണ്ണുകളിൽ നിന്ന് കണ്ണീരുകൾ പൊടിഞ്ഞു, അവൾക്ക് നിയത്രണം തെറ്റി, കാലുകൾ തമ്മിൽ കോർന്നു, കറങ്ങി അവൾ തറയിൽ വീണു.അവൾ കരഞ്ഞു, തന്നോട് ഒരു വെറുപ്പ് തോന്നി, താളം തെറ്റിച്ചതിന്, കാലുകളിൽ വേദന ഉണ്ട് പക്ഷെ അതിനേക്കാൾ വേദന മനസ്സിൽ ഉണ്ട്, അതാണ് ആ കണ്ണുനീർ, ആ വെറുപ്പ്. സ്വന്തം വിധിയെ തന്നെ വെറുത്തു പോയവൾ. അവൾക്ക് തന്നോട് തന്നെ ഇഷ്ടമില്ലായ്മ തോന്നി. കണ്ണീരുകൾ പൊരിഞ്ഞു കൊണ്ട് തന്നെ നിന്നു, കാറ്റ് ഇടക്കിടെ സന്ദർശിക്കുന്നുണ്ട്, ഒപ്പം പൂങ്കവനത്തിന്റെ മണവും.
തനിക്ക് പ്രിയപ്പെട്ടവർ വിട്ടു പോയി എന്നതിനെ ഓർമപ്പെടുത്തൽ, എല്ലാ വർഷവും സന്തോഷത്തോടെ ചിലവഴിക്കേണ്ട നിമിഷങ്ങൾ മിക്കവയും മഴയിൽ കലാശിച്ചു.
ആരോ വരുന്നു എന്ന് തോന്നിയതും അവൾ വേഗം ചെടിച്ചുവട്ടിന്റെ അടുത്ത് ഉള്ള പൈപ്പിൽ മുഖം കഴുകി
"രാവിലെ മുറിയിൽ കാണാത്തപ്പോഴേ തോന്നി നീ ഇവിടെ കാണും എന്ന് " ഒരു സ്ത്രീ ശബ്‌ദം ആരാഞ്ഞു.
"ആ കുഞ്ഞേച്ചി, ബോർ അടിച്ചപ്പോൾ ഇറങ്ങി വന്നതാ" അവൾ ചിരിയോടെ പറഞ്ഞു അവളുടെ കുഞ്ഞേച്ചിയുടെ അടുത്ത്, Renika Raya Venu Gopal Menon, തന്റെ അമ്മയുടെ ട്വിൻ ബ്രദറിന്റെ മൂത്തമകൾ,റോസാപൂ വിന്റെ മണം ഉള്ളവൾ, അതിന്റെ ഇതൾ പോലെ മൃദുവായ സ്വരവും, ഒരു ഗായിക, ഇന്ത്യയിലും പുറത്തും പ്രേശാസ്ത്മായ, ജനങ്ങളുടെ പ്രിയപ്പെട്ട Raya. ആൾക്ക് താഴെ രണ്ടു അനിയന്മാരുണ്ട്, അവളുടെ അപ്പുവേട്ടനും, അച്ചുവേട്ടനും, അവളുടെ അമ്മയും വേണച്ഛനും പോലെ ഇരട്ടകൾ. ഇനി ഇവൾ ആരെന്നോ, ബ്രഹ്മയാഗ്നിയുടെ സൽപുത്രിയായ Vinaya Shankara Gopal Menon ന്റെയും DGP Madhav Varma ഉടെയും ഏകമകൾ,
Shivananda Arshia Mahadev, ബ്രഹ്മയാഗ്നിയിലെ അവസാനത്തെ പൊന്നോമന, എല്ലാവരുടെയും നന്ദ, ചിലരുടെ അർഷിയ, ഒരാളുടെ മാത്രം ശിവ.
YOU ARE READING
അവർക്കായി...
FanfictionNamjin<333 മലയാളം,English&Manglish. അവർക്കായി - Collection of Love. Namjin Short Stories. By Me. Photo credits :Pinterest. Based on pure imagination