To Come💞.

298 21 4
                                    

നിലയ ജോഹാൻറെ husband ഉണ്ടോ?'' അവൻ പെട്ടന്ന് ഇരുന്നടുത്ത നിന്നും എണിറ്റു ആ നേഴ്സ് തന്റെ കയ്യിൽ ഉള്ള മഞ്ഞ പുതപ്പിൽ പൊതിഞ്ഞ കുഞ്ഞുമായി അവന്റെ അടുത്തേക്ക് വന്നു അവനും അങ്ങോട്ട് നടന്നു ,കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പോലും അറിഞ്ഞില്ല "നിലയ യുടെ husband അല്ലെ? congrats !!! പെൺകുട്ടി ആണ് " അവർ ആ പൊടിക്കുഞ്ഞിനെ അവന്റെ കയ്യിൽ ഏല്പിച്ചു ശ്രെധ മൊത്തം ആ കൈകുഞ്ഞിൽ ആയിരുന്നു,ഭൂമിയിൽ വന്നിട്ട് അഞ്ചു മിനുട്ടുകൾ കടന്നു കാണില്ല ,പക്ഷെ ഇപ്പോൾ അവനെ ചെറുചിരിയാൽ നോക്കുന്ന ആ പിഞ്ചുബാലികയോട് അവന്റെ വാത്സല്യം വർണ്ണിക്കുവാനിലും ഏറെയായിരുന്നു ,അവളെ തന്റെ നെഞ്ചോട് ചേർക്കുമ്പോൾ അവനു ഓർമ്മ വരുന്നത് അവളുടെ മുഖമാണ് വര്ഷങ്ങള്ക്ക് മുന്ന് തൻറെ നെഞ്ചോടു ചേർത്ത ആഹ് നുണകുഴിക്കാരിയെ ! "സിസ്റ്റർ അവൾക്കെങ്ങനെ ഉണ്ട് ?"അവൻ ചോദിച്ചു "സേഫ് ആയിരുന്നു ,റൂമിൽ ലോട് മാറ്റുമ്പോൾ കാണാം "ആ നേഴ്സ് പറഞ്ഞു .

ആൾ ഇല്ലാതെ ഒരിഞ്ഞ്‌ കിടന്ന ആ ഫ്ലോർ ഇൽ ലോട്ട് കുറെ ആളുകൾ വന്നു ,ഒരു സാരി ഉടുത്ത സ്ത്രീ അവന്റെ അടുക്കൽ ഓടി എത്തി ,അവരെ കണ്ട അവൻ ചിരിച്ചു "മോനെ?!! " അവൻ ആ കുഞ്ഞിനെ അവർക്ക് നൽകി ,അവർ ആ കുഞ്ഞിനെ വളരെ സൂക്ഷ്മതയോടെ എടുത്തു, അവരുടെ അടുത്ത് നിന്ന സ്ത്രീ ആ കുഞ്ഞിനെ നോക്കി കരഞ്ഞു "അവൾക്ക് എങ്ങനെ ഉണ്ടട ജഗത്തെ?''അവിടെ ഒരു പുരുഷ സ്വരം അന്യോഷിച്ചു "അവൾക്ക് കുഴപ്പം ഇല്ല ചെറിയച്ഛ ,റൂമിൽ ലോട്ട് മാറ്റുമ്പോൾ കാണാം എന്ന പറഞ്ഞു "അവൻ പറഞ്ഞു "ഏട്ടാ പെൺകുഞ്ഞാണോ ആൺകുഞ്ഞാണോ ?!!!!" ആ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ആഹ് പെൺകുട്ടി ചോദിച്ചു "മോളാ!"അത് പറയുമ്പോൾ അവന്റെ കണ്ണിൽ വാത്സല്യം തളം കെട്ടി കിടക്കുണ്ടായിരുന്നു

തന്നെ മുന്നിൽ ഉള്ളവരെ എല്ലാം ആ വാവ കൗതകത്തോടെ നോക്കി ,എല്ലാവരുടെ മുഖത്തും കണ്ണുനീരുകളുടെ പാത ഉണ്ടായിരുന്നു "ഇനി കുഞ്ഞിനെ തരുമോ ?റൂമിൽ മാറ്റുമ്പോൾ കാണാം " ആ സിസ്റ്റർ അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു കുഞ്ഞിനെ കൊടുക്കാൻ മടിയുണ്ടായിട്ടും ,മനസ്സില്ല മനസ്സോടെ അവർ ആ കുട്ടിയെ അയച്ചു ,തിരിച്ചു ലേബർ റൂമിലൂട് കേറുമ്പോൾ അവൻ ആ കുഞ്ഞിനെ എത്തി ഒരു നോക്ക് കാണാൻ മറന്നില്ല .

അവർക്കായി...Where stories live. Discover now