💜ആമ്പൽപ്പൂക്കൾ-6💜

149 18 11
                                    

After 1 & Half month......
"പൊരുത്തം വെച്ച് നോക്കുകയാണെങ്കിൽ ഏത് ജാതകത്തോടും ചേരുന്ന ഒരു ജാതകം ആണ് പെൺകുട്ടിയുടേത്.... പക്ഷെ മകന്റെ ജാതകം കുറച്ചു പ്രശ്നം ഉണ്ട്, പുരുഷയോനിയിൽ ആണ് രണ്ടു പേരുടെയും ജനനം, അത് ഒരു ആശങ്കയാണ്. "
"ഇതിനു പരിഹാരം ഒന്നും ഇല്ലേ തിരുമേനി??."
"അതിപ്പോൾ... യോനിപൊരുത്തം ആണ് പ്രശ്നം...സന്താനാഭാഗ്യത്തെ ആണ് ഇത് തടസപ്പെടത്തുന്നത്..."അദ്ദേഹം പറഞ്ഞു
"പൊരുത്തം കൊണ്ട് മുന്നോട്ട് പോകുന്നതിൽ പ്രശ്നം വെല്ലോ ഉണ്ടോ തിരുമേനി??""
"ഇല്ല്യ.... മഹാലക്ഷ്മിയുടെ നക്ഷത്രം ആരോ ഭവനത്തിൽ ഉണ്ട്, ഏത് ദോഷവും ആ നക്ഷത്രം ആവാഹിച്ചോളും...അത് കൊണ്ട് മംഗല്യത്തിൽ ദീർഘായുസ്സും സന്തോഷവും നിലനിൽക്കും...."
"ഉവ്വോ??!ഒരു നല്ല സമയം കുറിക്കാമോ??"
"ഈ മാസം 20 ഇന് ഗുളിക കാലത്തിന്റെയും യമഗണ്ട കാലത്തിനെന്റെയും ഇടയിൽ നടത്തുനനതാണ് ഉചിതം..."
"നന്ദി ഉണ്ട് തിരുമേനി,ഇതാ ഈ ജാതകങ്ങൾ കൂടി നോക്കണം തിരുമേനി,നമ്മൾ താലി പൂജിക്കുമ്പോൾ വന്നു കണ്ടോളാം."അവർ ആ താളിലകൾ അദ്ദേഹത്തിന് കൈമാറി...."വേറെ ദോഷങ്ങൾ ഒന്നും ഇല്ല അല്ലെ??..." അവർ ചോദിച്ചു "ഇല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം നല്ലോണം കുടുംബത്തെ കടാക്ഷിച്ചിട്ടുണ്ട്....." അവർ വേഗം തന്നെ അവിടന്ന് ഇറങ്ങി, അദ്ദേഹം അവർ പോകുന്ന നോക്കി പതിയെ മൊഴിഞ്ഞു
"ആ നക്ഷത്രക്കാരി ആണ് മകന് കൂടുതൽ ചേർന്നത് ....."

💜 ആമ്പൽപ്പൂക്കൾ💜
"അപ്പോൾ കല്യാണം ഉറപ്പിക്കുകായാണ് താലി കേട്ട് 20 ന് "Krishna ഗോപാൽ പ്രേക്യാപിച്ചു സന്തോഷത്തോടെ മധുരങ്ങൾ കൈമാറി....
"ഇത്ര പെട്ടന്നല്ലേ സമയം പോകുന്നത്??"അച്ചു പറഞ്ഞു "അതെ നമ്മടെ ഏട്ടൻ കല്യാണം കഴിക്കാൻ പോണു അടുത്ത ഞാൻ ആണ് ""അപ്പു തെല്ലൊരു നാണത്തോടെ പറഞ്ഞു "അയ്യ്യട എങ്ങനെ??? നിന്നെ ഞങ്ങൾ പള്ളിലച്ഛൻ ആക്കാൻ തീരുമാനം എടുത്തു നാളെ കൊണ്ട് ചേർക്കും,"Raya പറഞ്ഞു "അതെന്നെ ഇവിടെ ഞാൻ ഉള്ളപ്പോൾ മുട്ടേന്നു വിരിയാത്ത നിന്നെ കെട്ടിക്കാം.."Yaksh പുച്ഛിച്ചു "no no അങ്ങനെ ഒന്നും പറയരുത് എന്റെ കൊച്ചുങ്ങളേം ഭാര്യേം ഒക്കെ എനിക്ക് പൊന്ന് പോല്ലേ നോക്കാൻ ഉള്ളതാ "അപ്പു പറഞ്ഞു ,"അല്ല അച്ഛാ അപ്പൊ നന്ദേനെ കൂട്ടി കൊണ്ട് വരേണ്ടേ???"Iya ചോദിച്ചു "മ്മ് അത് ദേവൻ വരാൻ നേരത്ത് അവളെ കൂട്ടി കൊണ്ട് വരാം എന്ന് പറഞ്ഞു "കൃഷ്ണഗോപാൽ പറഞ്ഞു "അച്ഛനും മോളും ഒരു പോലെ തന്നെ... പോയ പിന്നെ ഒരു വാർത്തയും ഇല്ല "അച്ചു പരിഭവത്തോടെ പറഞ്ഞു "ആഹ് അത് നമുക്ക് മനസിലാവാത്തില്ല ആ അവസ്ഥ ഒന്നും... എല്ലാം വേണ്ടെന്ന് വെച്ചിട്ടും ഇന്ന് അവൻ ജീവിക്കുന്നത് അവൾക്ക് വേണ്ടിയാ, അവൾ അവൻ വേണ്ടിയും, അങ്ങനത്തെ ഒരു സാഹചര്യം നമ്മൾ ആരും ആലോചിച്ചു പോലും കാണില്ല, പക്ഷെ അവർ അത് ജീവിക്കുകയാണ്..... ആരും ഇല്ല എന്ന് വിശ്വസിച്ചും ആരും ഇല്ലാതെയും വളർന്നു വരുമ്പോളെ അത് മനസിലാകൂ.... ഒരിക്കലും ആരെയും ബുന്ധിമുട്ടിക്കരുത് എന്ന് ചിന്ത അറിയാതെ തന്നെ ഉടലെടുക്ക്കും..""'വേണച്ചൻ ഒരു ദീർക്കതയോടെ പറഞ്ഞ് അവിടന്ന് എഴുന്നേറ്റ് പോയി അവരുടെ ഉള്ളിലും ആ വാക്കുകളുടെ സങ്കടം മനസിലായി.... എത്ര കൂടെ ഉണ്ടെന്ന് പറഞ്ഞാലും ചിലപ്പോൾ ഒറ്റപ്പെട്ട് തന്നെ പോയി കാണും, ആരോടും അഭയവും ചോദിക്കുകയുമില്ല...നിസ്സഹായർ ആയിരിക്കാനെ അവർക്ക് കഴിയുക ഉള്ളു....ഒരു കാഴ്ചകാർ, പക്ഷെ അവർ പരിശ്രേമിക്കാറുണ്ട് ഒരിക്കലും കൈ വിടാതാരിക്കാൻ, ഒരിക്കലും മാറ്റി നിർത്താതിരിക്കാൻ....

അവർക്കായി...Where stories live. Discover now