💜ആമ്പൽപ്പൂക്കൾ -5💜

158 21 5
                                    


ശിവ അടുത്തിരിക്കുന്ന ജഗത്തിനെ നോക്കി എന്നിട്ട് അവളുടെ ബാഗിൽ നിന്നും airpods എടുത്ത് connect ചെയ്ത് പാട്ട് കേൾക്കാൻ ആയി ഒരുങ്ങി, പക്ഷെ അവൾ connect ചെയ്ത് പാട്ട് വെച്ചപ്പോളേക്കും Jagath അവളുടെ ചെവിയിൽ നിന്നും ആ എയർപോഡ് മാറ്റി.

അവൾ അവനെ ശല്യത്തോടെ നോക്കി ""നി ഇപ്പൊ airpods ഉപയോഗിക്കണ്ട, ഞാൻ stereo ഇൽ പാട്ട് വെച്ചിട്ടുണ്ട് ""അവൻ പറഞ്ഞു ""എനിക്ക് ഈ പാട്ട് ഇഷ്ടമല്ല ""അവൾ പറഞ്ഞു, അവൻ അവന്റെ ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട്"" നിനക്ക് ഇഷ്ടമുള്ള പാട്ട് വെച്ചോ ""എന്ന് പറഞ്ഞു ""എനിക്ക് ഒറ്റക്ക് പാട്ട് കേട്ട മതി, അതിങ് തന്നെ""അവൾ ചൂടായി സംസാരിച്ചു ""ഇത് എന്തായാലും നിനക്ക് കിട്ടാൻ പോണില്ല മോളെ, അതോണ്ട് കൂടുതൽ ചൂടാവണ്ട ""Jagath പറഞ്ഞു ""ഇതിപ്പോ വലിയ ശല്യം ആയല്ലോ?"അവൾ പിറുപിറുത്തു ""ആഹ് നിനക്ക് തോന്നും, കൊഞ്ചിച് വഷളാക്കി വെച്ച എന്നെ പറഞ്ഞ മതിയല്ലോ??" Jagath ചോദിച്ചു, അവൾ അവനെ കോർപ്പിച്ചു നോക്കി ""അതെന്നെ എന്റെ ജീവിതം മൊത്തം കൊളം ആക്കിയത് നിങ്ങളാ ""അവൾ പറഞ്ഞു ""നിങ്ങളോ?? വന്നു വന്നു ബഹുമാനവും ഇല്ലാതായി മര്യാധിക്കി ഏട്ടനെന്ന് വിളിച്ചോണം "" അവൻ പറഞ്ഞു
""ഇല്ലെങ്കി?"അവൾ ചോദിച്ചു ""നിന്നെ വിളിപ്പിക്കാൻ എനിക്ക് അറിയാം പക്ഷെ ഇപ്പൊ വണ്ടി ഓടിക്കുന്നത് കൊണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിടുന്നു "Jagath പറഞ്ഞു ""ഓ അല്ലേൽ ഇപ്പൊ ഉളുത്തും കുറേ "ശിവ വീണ്ടും പിറുപിറുത്തു പക്ഷെ അത് അവൻ കേൾക്കാൻ വേണ്ടി ആയിരുന്നില്ല അവൾ പറഞ്ഞത് പക്ഷെ അവൻ അത് കേൾക്കുകയും ചെയ്തു.

അവൻ ഒന്നും മിണ്ടാതെ കാർ ഓടിക്കുന്നതിൽ ശ്രദ്ധിച്ചു ശിവ ആദ്യമേ അത് വലിയ കാര്യം ആക്കിയില്ലേലും പിന്നീട് അവൾ സ്വയം ആലോചിച്ചു,"താൻ ചെയ്ത കുറ്റത്തിന് അവൻ കൂടെ ശിക്ഷിക്കപ്പെടുന്നത് എന്തിനാണ്?" "നി അല്ലേല്യും അവന്റെ അടുത്ത് അപമര്യാദ ആയി ആണ് പെരുമാറുന്നത് ഇന്നലെ മുതൽ "അവളുടെ മനസ്സ് അവളെ കുറ്റപ്പെടുത്തി കൊണ്ട് ഇരുന്നു.

അവൾ അവനെ ഒന്ന് നോക്കി ദേഷ്യം കാരണം കണ്ണുകൾ ചുമനിരുന്നു, മുഖവും വലിഞ്ഞു മുറുകി ആയിരുന്നു ഭാവം, ആരെങ്കിലും ഒന്ന് അറിയാതെ നോക്കിയാൽ പേടിച്ചു പോവും, പക്ഷെ ഇടക്കടക്ക് അടി ഉണ്ടാകുന്നത് കൊണ്ട് അവന്റെ ഈ ഭാവം അവൾക്ക് സുപരിജയം ആണ്
"വല്യേട്ടാ?"അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു അവൻ അവളെ നോക്കിയേ പോലും ഇല്ല "വല്യേട്ടാ?"ഒന്നും കൂടി ശ്രെമിച്ചു "വല്യേട്ടാ?!!"അവൾ വിളിച്ചു കൂവി "എന്താ ശിവ നിനക്ക്??"അവൻ ദേഷ്യത്തോടെ ചോദിച്ചു "Sorry "അവൾ പതിയെ പറഞ്ഞു , അവൻ അവളെ പാളി നോക്കി, അവൾ തല കുനിച്ചു ഇരിക്കുകയായിരുന്നു മുടിയുടെ തുമ്പും വെച്ച് കറക്കുന്നുണ്ട്, അവളുടെ ഈ എളിമ കണ്ട് അവൻ ഒന്ന് ചിരിച്ചു, പക്ഷെ അവൾ അവനെ നോക്കാൻ നേരത്ത് വേഗം മുഖം തിരിച്ചു ഗൗരവം വരുത്തി.

അവർക്കായി...Where stories live. Discover now