💜ആമ്പൽപ്പൂക്കൾ-4💜

155 21 0
                                    

നന്ദ റൂമിൽ കേറി കതക് അടച്ചു ഇരുന്നു കുറെ നേരം അവൾ പിന്നീട് ലിവിങ് ഹാളിലോട്ട് പോയെ ഇല്ല,അതെ സമയം അവിടെ ഒരു വിധം മംഗല്യയോരുക്കങ്ങൾ ഉറപ്പിച്ചിരുന്നു.

"നന്ദ??!!"അപ്പു  വിളിച്ചോണ്ട് അവളുടെ മുറിയിലോട്ട് ചെന്നു "ഡാ പോയി കിടന്ന് ഉറങ് വെറുതെ കൊച്ചുങ്ങളെ ശല്യപെടുത്താൻ "ദേവച്ചൻ പുറകിൽ വന്നു നിന്ന് പറഞ്ഞു അപ്പു അദ്ദേഹത്തെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു "കിട്ടിയല്ലേ??" അച്ചു ചോദിച്ചു, അപ്പു തല ആട്ടി "പോട്ടെടാ ഇങ് ബാ "അവൻ അവനേം വിളിച്ചോണ്ട് പോയി, മഹാദേവ് തന്റെ മകളുടെ മുറിയുടെ മുന്നിൽ  ചെന്ന് നിന്നു, എന്തിനോ വേണ്ടി ആ പിതൃഹൃദയം നീറി.....

നന്ദ തേങ്ങലുകൾ അടക്കി പിടിച്ചു വാഷിംറൂമിൽ കേറി മുഖം കഴുകി, അവൾ കണ്ണാടിയിൽ നോക്കി പടർന്ന കണ്മഷിയും ചന്ദനവും, കലങ്ങിയ കണ്ണുകളും ചുമന്ന കവിളുകളും, അവൾ സ്വയം പുച്ഛിച്ചു ചിരിച്ചു അല്ലേലും തനിക്ക് എന്ത് സന്തോഷം?എന്നും സ്വയം വെറുക്കുന്ന ജന്മത്തിലേക്ക് കാൽ എടുത്തു വെച്ചവൾ, സ്വന്തം അമ്മയെ കൊന്നവൾ അവൾ ആലോചിച്ചു, തനിക്ക് എന്തിനാണ് ഇത്രേം വിഷമം, അറിയായിരുന്നില്ലേ ഒരിക്കലും സ്വന്തം ആകില്ല എന്ന്? മറ്റാർക്കോ വിധിച്ചത് ആണെന്ന്, അവളുടെ ദിശയിലേക്ക് അവന്റെ കണ്ണുകൾ ആ രീതിയിൽ ഒന്ന് പരതിയിട്ട് പോലും ഇല്ല എന്ന്, എന്നിട്ടും എന്തിനോ തന്റെ ഉള്ള് വിങ്ങുന്നു, കൊതിക്കുന്നു പക്ഷെ അവിടെയും അവൾ ആഗ്രഹിക്കുന്നില്ല ആ നിമിഷം, അവളുടെ പ്രണയം അവൻ ഒരിക്കലും അറിയാൻ പാടില്ല, അറിഞ്ഞാൽ, അവന്റെ അവഗണന അവൾക്ക് താങ്ങാവുന്നത്തിൽ അധികം ആണ്.

അവൾ ഡ്രസ്സ്‌ മാറ്റി, ഒന്നുംകൂടെ നോക്കിട്ട് അവൾ തന്റെ അച്ഛന്റെ മുറിയിലോട്ട് നടന്നു, അദ്ദേഹം ഉള്ളപ്പോൾ ഒക്കെ അവൾ അച്ഛനോട് ആണ് കിടക്കുന്നത്, അവൾ നടക്കുവാൻ നേരത്ത് ശിവന്യയുടെ മുറി പാതി തുറന്ന് കിടക്കുന്നത് കണ്ടു, അതിൽ നിന്നും ചിരിതമാശകൾ കേൾക്കുന്നു, കുട്ടി സംഗത്തിലെ എല്ലാവരുടെയും സ്വരങ്ങൾ കേൾക്കാം, അവൾ അവിടെ ഒന്ന് നോക്കി നിന്നു, വീണ്ടും ഒരു വിങ്ങൽ ഉണ്ടാവുന്നത് അറിഞ്ഞു അവൾ വേഗം നടന്നു..

അവർക്കായി...Where stories live. Discover now