Orupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu.....
"sir thaangal enthanipol i...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
_bearsbunny ക്യാരക്ടറിനെ ഓർക്കാതെ അതെഴുതിയ ആളെ ഓർത്ത് ചിരിച്ച എൻറെ വായനകാരിയുടെ ഈ കമൻറ് എന്നെ എല്ലാ അർത്ഥത്തിലും ഇഷ്ടപ്പെടുത്തി കളഞ്ഞു എന്ന് അറിയിച്ചുകൊണ്ട് നമുക്ക് ഈ ചാപ്റ്റർ തുടങ്ങാം 🤭♥️
🦋🍃
❤️🦋🍃
❤️☁️🦋🍃
" അത്രയും വേണ്ടിയിരുന്നില്ലച്ഛാ... ഒന്നുമില്ലെങ്കിലും അവനെൻ്റെ കൂട്ടുകാരനല്ലേ... ഞാനിനി എങ്ങനെ അവരുടെ മുഖത്ത് നോക്കും.? അത്രയും പറയുന്നതിനിടയ്ക്ക് അച്ഛന് ഒരിക്കലെങ്കിലും ഞാൻ അവനെ ഇനിയും കാണേണ്ടതാണെന്ന് ഓർത്തുകൂടായിരുന്നോ ?"
താൻ പറഞ്ഞത് അല്പം അതിരുകടന്നുപോയി എന്ന് ആ അച്ഛനും മനസ്സിലാക്കിയിരുന്നു...
അങ്ങനെ ആ അച്ഛൻ ജാനിയുടെ മുറിയിലേക്ക് വന്ന് അവളോട് സംസാരിക്കാൻ ശ്രമിക്കവേ അച്ഛനോടവൾ പറഞ്ഞ കാര്യങ്ങളാണിവ
അച്ഛനോടായി ഓരോ വാക്കുകൾ അവളുടെ വായിൽ നിന്നർടന്നു വീഴുമ്പോഴും ആ കണ്ണുകളിൽ നിന്നുള്ള നീരൊഴുക്ക് അപ്പോഴും കുറഞ്ഞിരുന്നില്ല.
" അയാൾ ഈ വസ്തു വാങ്ങിയ സമയത്ത് തന്നെ അയാളും ഞാനും തമ്മിൽ ഒന്ന് ഉടക്കിയതാ മോളെ...
അന്ന് അയാൾ നമ്മളുടെ വീട് കഴിഞ്ഞു ബാക്കി കിടക്കുന്ന ഭാഗങ്ങൾ ചോദിച്ചതായിരുന്നു .
നമ്മുടെ വസ്തുവിന്റെ പുറകുവശത്തുകൂടിയും റോഡ് സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അയാൾക്ക് എന്തോ വില്ലയുടെ പ്രോജക്ടോ മറ്റോചെയ്യാൻ വേണ്ടിയിട്ടായിരുന്നു അന്നത് ചോദിച്ചത്
പറ്റില്ല എന്ന് തന്നെ ഞാനന്ന് അറുത്തു മുറിച്ച് പറഞ്ഞതുമാ