24. രേവതി👩‍❤️‍💋‍👨

420 71 108
                                    

💚
💜
♥️

കൂട്ടുകാർ എല്ലാവരും ഈ ബസ് ഡിപ്പോയിലേക്ക് വന്നിറങ്ങിയ ശേഷം ഇവിടെ നിന്ന് എല്ലാവർക്കും കൂടി ഒന്നിച്ച്
കല്യാണം നടക്കുന്ന സ്ഥലത്തേക്ക് പോകാം എന്നാണ് അവർ പദ്ധതി ഇട്ടിരുന്നത്.

അതുകൊണ്ടുതന്നെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തേക്ക് നിൽക്കാതെ ബസ് ഡിപ്പോയിലെക്ക് കടക്കുന്ന കവാടത്തിൻ്റെ അടുത്ത് റോഡിന് അരികിലായി ഒരല്പം മാറിയാണ് ജാനി നിന്നിരുന്നത്.

അതാകുമ്പോൾ ഈ തിരക്കിൽ അവർക്ക് തന്നെ പെട്ടെന്ന് കാണാമല്ലോ...

' ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഇല്ലായിരുന്നു ' എന്ന് അവൾ ചിന്തിച്ചു ..

തനിക്ക് വേണ്ടിയാണ് തന്റെ കൂട്ടുകാർ ഇത്രയും റിസ്ക് എടുക്കുന്നത് ,
ഇല്ലെങ്കിൽ അവർക്ക് അവരവരുടെ സ്റ്റോപ്പിൽ നിന്ന് നേരിട്ട് ആ കല്യാണമണ്ഡപം ഉള്ളിടത്തേക്ക് പോയാൽ മതി.

ഇങ്ങനെ ഇറങ്ങി കേറേണ്ട ആവശ്യമവർക്കില്ല.

എന്നാലും തനിക്ക് vendi avar adjust ചെയ്യുന്നത് ആലോചിച്ചപ്പോൾ അവൾക്ക് ചെറിയ സന്തോഷവും തോന്നി..

താൻ കൂടി അവർക്കൊപ്പം വേണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണല്ലോ അങ്ങനെ.....☺️....

ഓരോന്നാലോചിച്ച് തൻറെ പാവാടയുടെ അരികിലായി പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കരിയിലകളും മറ്റും നുള്ളി പെറുക്കി കൊണ്ട് അവൾ ആ നിൽപ്പ് തുടർന്നു.

അങ്ങനെ നിൽക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു വെള്ള നിറത്തിലുള്ള കാർ അവൾക്കു മുന്നിലായി വന്നു നിന്നത്.

അപരിചിതമായ ഒരു കാർ തനിക്ക് മുന്നിലേക്ക് വന്ന് സഡ്ഡൻ ബ്രേക് ഇട്ടതിൽ അവൾ ഒന്ന് ഭയപ്പെട്ടൂ...

കറുത്ത ടിൻ്റ് ഫിലിം ഒട്ടിച്ചിട്ടുള്ളതിനാൽ
അവൾക്ക് അകത്തിരിക്കുന്ന യാത്രക്കാരെ കാണാനും സാധിക്കുന്നില്ല.
(Aa സമയത്ത് ഫിലിം ottikkam കേട്ടോ)

അവൾ പുറകിലേക്ക് രണ്ടടി വച്ചു.

(കുറച്ചു വർഷങ്ങൾക്കുമുമ്പ് ഈ വാനിൽ വന്നിട്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതൊക്കെ ഒരു പതിവായിരുന്ന ടൈം ഉണ്ടല്ലോ അതൊക്കെ കേട്ട്കേൾവി ഉള്ളതുകൊണ്ട് തന്നെ മിക്കവരും ഇതുപോലെ തങ്ങൾക്ക് മുന്നിലായി ഒരു കാർ കൊണ്ടുവന്ന് നിർത്തുമ്പോൾ ഒന്ന് പേടിക്കും... സ്വാഭാവികം )

Paradise 💚💜✨ Donde viven las historias. Descúbrelo ahora