39.അപരിചിതൻ⚡

447 74 226
                                    

♥️

🦋

🍃

20k reads aya Santhosham pangu വയ്ക്കുന്നു❤️🦋...

Instayil അറിയിച്ചിരുന്നു...

എന്നാലും ഇവിടെ ഒന്നൂടി കിടക്കട്ടെ...

പിന്നെ 20,21 വയസായ കുട്ടികൾ ചില മുതിർന്ന karyngal ഒക്കെ സംസരിച്ചുവെന്നു വരാം..

അത് e ചാപ്റ്ററിൽ und..

ഒരുപാടൊന്നുമല്ല...

ഇച്ചിരി...

ക്ഷമിക്കുമെന്ന് കരുതുന്നു...

ഇനി nere storiyilek....

♥️

അല്പം കഴിഞ്ഞ് ആദിലിൻ്റെ ഭാഗത്തേക്കുള്ള ബസ് വന്നു....

ആ ഡിപ്പോയിൽ കുറച്ചധികം പേർ ഇറങ്ങിയതുകൊണ്ട് തന്നെ ബസ്സിൽ അത്യാവശ്യം സീറ്റുകൾ ഉണ്ടായിരുന്നു...

അതിലെ രണ്ട് സീറ്റുകളിലായി കുട്ടികൾ നിറഞ്ഞിരുന്നു.

മൂന്നു പേർക്കിരിക്കാവുന്ന ആദ്യത്തെ ആ സീറ്റിൽ വിൻഡോ സൈഡിലായി വിധു നടുക്ക് ജാനി ഏറ്റവും അറ്റത്ത് ഇഷൽ.

തൊട്ടു പുറകിലെ സീറ്റിൽ കിരണും മധുവും jerriyum...

ഇവർ ഓരോ കാര്യങ്ങളായി സംസാരിച്ച് സംസാരിച്ചിരിക്കവെ ഒരു സ്റ്റോപ്പിൽ ബസ് നിറുത്തിയ സമയത്തെപ്പോഴോ ജാനിയുടെ കണ്ണുകൾ അവിടെ മതിലിന്മേൽ ഒട്ടിച്ചിരുന്ന സിനിമ പോസ്റ്ററുകളിൽ തങ്ങി.

ആ സമയത്ത് റിലീസ് ചെയ്തിട്ടുള്ള ഒരുപാട് സിനിമകളുടെ കൂട്ടത്തിൽ ആഷികി 2 എന്ന സിനിമയുടെ പോസ്റ്ററും അവിടെ ഉണ്ടായിരുന്നു.

ആ സമയത്ത് അതിലെ പാട്ടുകളെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു.

" Ugh....ഇതിലെ പാട്ടുകളൊക്കെ അടിപൊളി ആണല്ലേ "-

ആ പോസ്റ്ററിലേക്ക് ചൂണ്ടിക്കൊണ്ട് ജാനി പറഞ്ഞു.

" ഏത് അഷികി 2 വോ? നി കണ്ടിട്ടുണ്ടോ?"

" ഇല്ലടാ ഞാൻ ജസ്റ്റ് കേട്ടിട്ടേയുള്ളൂ.
രാവിലെ വീട്ടിൽ നിന്നിറങ്ങി ഇരുട്ടിയിട്ട തിരിച്ച് വീട്ടിൽ കയറുന്നത് അതിനിടയിൽ ടിവി കാണാൻ ഒന്നും നേരമില്ല.

Paradise 💚💜✨ Tempat cerita menjadi hidup. Temukan sekarang