26. ശലഭമായ്🦋

361 71 135
                                    

♥️
.
🦋
.
🍃

സൽ‍മ അഷ്റഫ് - 🌟

ബാക്കിയുള്ളവർക്ക് ഇത് വെറുമൊരു പേരാണെങ്കിലും ജാൻവിക്ക് അത് അങ്ങനെ അല്ലായിരുന്നു...

തങ്ങളുടെ കോളേജിൽ അഡ്മിഷൻ കിട്ടുന്നതിന് പകരം ആ പെൺകുട്ടിക്ക് വേറെ എവിടെയെങ്കിലും admission കിട്ടിയിരുന്നുവെങ്കിൽ എന്ന് ജാൻവി വല്ലാതെ ആഗ്രഹിച്ചിരുന്നു ..

പക്ഷേ ജാൻവിയുടെ ഗ്രഹപ്പിഴയ്ക്കോ ആ പെൺകുട്ടിയുടെ നല്ല സമയമോ എന്നറിയില്ല,

അവൾ ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെങ്കിലും പകരം മറ്റൊരു വിഷയത്തിന് അവൾക്ക് ഇതേ സെയിം കോളേജിൽ അഡ്മിഷൻ റെഡിയായി..

ഇക്കാലത്ത് ഒരു കോളേജിൽ അഡ്മിഷൻ റെഡിയാകുന്നതിന്റെ ബുദ്ധിമുട്ട് ജാനിയ്ക്ക് നന്നായി അറിയാം.

അതുകൊണ്ടുതന്നെ സൽമയ്ക്കു മാത്രമല്ല അവിടെ വരുന്ന എല്ലാ കുട്ടികൾക്കും അഡ്മിഷൻ റെഡിയാകണം എന്ന് തന്നെയായിരുന്നു ജാൻവി ഉള്ളിൽ ആഗ്രഹിച്ചിരുന്നത്.....

പക്ഷേ ഈ ഒരു അഡ്മിഷൻ അവളുടെ മനസ്സിനെ തെല്ലൊന്ന് ഉലയ്ക്കുന്ന രീതിയിലുള്ളതായിരുന്നു.

സൽമയുടെ ചിരിയും കളിയും തമാശയും ആണോ അവളെ ചൊടിപ്പിച്ചത്,? അതോ വിധുവിന്റെ അവളിലേയ്ക്കുള്ള
ചായ്‌വ് ആണോ എന്നറിയില്ല

പക്ഷേ ജാനിയുടെ മുഖം ഇപ്പോൾ ഒരു കൂട്ടം കടന്നലുകൾ ഒരുമിച്ചു കുത്തിയാൽ എങ്ങനെയിരിക്കും ആ അവസ്ഥയിലായിരുന്നു.

' അഡ്മിഷനും ശരിയായി ഫീസും അടച്ചു കഴിഞ്ഞാൽ ഇവർക്കൊക്കെ വീട്ടിൽ പൊയ്ക്കൂടെ ... അല്ലാണ്ടിവിടെ എന്ത് കാഴ്ച കാണാൻ നിക്കുവ..?'-അവൾ പല്ലിറുമി.

ഒരുത്തനാണെങ്കിൽ ഇവിടെ ഇതുവരെ പെമ്പിള്ളേരെ കണ്ടിട്ടേ ഇല്ലാ എന്നുള്ള ഭാവത്തിൽ അങ്ങനെ കുഴഞ്ഞു നിൽക്കേണ് ' പൊട്ടൻ '...*

ജാൻ ഇതൊക്കെ മനസ്സിൽ ചിന്തിക്കുന്നതാണെങ്കിലും അവസാനം പറഞ്ഞ ആ 'പൊട്ടൻ 'മറ്റുള്ളവർക്ക് കേൾക്കുവാൻ പാകത്തിന് ഒരല്പം ഉച്ചത്തിലായിരുന്നു....

" എന്താടി നീ നിന്ന് പിറു പിറുക്കുന്നത് "?- അവളുടെ ഈ ചുണ്ടും കടിച്ചുപിടിച്ചുള്ള സംസാരവും കണ്ണുരുട്ടലും നോക്കി പേടിപ്പിക്കലും ഒക്കെ കണ്ട് ഇഷൽ ചോദിച്ചു.

Paradise 💚💜✨ Donde viven las historias. Descúbrelo ahora