28. മുഖത്തെ എപ്പോതും🦋🍃

407 69 265
                                    

♥️🦋🍃
'

Vote
Comment....(Ath kanumpozha next vegam idan thonane... Allatheyalla)

'
'
.
.

കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറുമ്പോൾ ജാനിയിൽ വലിയ ഉന്മേഷം ഒന്നും കാണാനുണ്ടായിരുന്നില്ല.

യാത്രാ ക്ഷീണം കൊണ്ടാകാം എന്ന് കരുതി അവളുടെ അമ്മയും അച്ഛമ്മയും അത് കണക്കിലെടുത്തില്ല.

ചായ കുടിക്കാൻ ഇരുന്നപ്പോഴും അവൾ അധികം വാചാലയായിരുന്നില്ല.

അന്നേദിവസം അവൾ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞ് വളരെ നേരത്തെ മുറിയിൽ കയറി വാതിൽ അടച്ചു.

അത്യാവശ്യം പഠിക്കുന്ന കുട്ടി ആയതുകൊണ്ട് തന്നെ വീട്ടുകാർ അതിനെക്കുറിച്ച് കൂടുതൽ ചികഞ്ഞ് അന്വേഷിക്കാനും പുറപ്പെട്ടില്ല.

📖🖋️ അന്ന് ജാനിക്ക് തൻറെ ഡയറിയിൽ എഴുതുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

അന്ന് നടന്ന സംഭവ വികാസങ്ങളെ കുറിച്ചല്ല,
മറിച്ച്
അവളുടെ മനസ്സിനെ കുറിച്ച്,
അവളുടെ ഹൃദയത്തിലവൾ കുഴിച്ചുമൂടാനാഗ്രഹിച്ച അവളുടെ വികാരങ്ങളെ കുറിച്ച്,
ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിച്ച അവളുടെ നിറ യൗവ്വനത്തെ കുറിച്ച്....
ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും അടിമപ്പെടാത്ത അവളുടെ ഹൃദയത്തിനിന്നൊരു കാവൽ സൂക്ഷിപ്പുകാരൻ എത്തിച്ചേർന്നതിനെ കുറിച്ച്. 📒🔏........

.
.
.

🌙

രാത്രി നിദ്രാദേവനെ പ്രതീക്ഷിച്ച് അവളാ കിടക്കയിൽ കിടക്കുമ്പോൾ അവളുടെ മനധാരിൽ വന്നത് അവളൊത്തിരി ഇഷ്ടപെട്ടുപോയ അവനൊരുവൻ്റെ മുഖം മാത്രമായിരുന്നു....

"* അവളോട് എനിക് അങ്ങനെയൊന്നുമില്ല"* എന്ന അവൻറെ ആ വാചകത്തിന് തൻ്റെ ഉറക്കം പോലും കെടുത്തുവാൻ തക്ക പ്രാപ്തിയുണ്ടെന്ന് മനസ്സിലാകുകയായിരുന്നു അവളാ നിമിഷം.....🍃

.
.
.
.
.

പിറ്റേദിവസം കോളേജിലേക്ക് വന്ന ജാനിയെ വിധു ഒന്ന് നോക്കി.

തലേദിവസം അവളുടെ മുഖത്ത് കണ്ട നീരസമൊന്നും ഇന്ന് അവളിൽ ഇല്ല ....

Paradise 💚💜✨ Donde viven las historias. Descúbrelo ahora