33.പറയാൻ മറന്ന പ്രണയം 🌸🍂

470 77 271
                                    

🌸

.
.
🍂
.
.
🌸🍂

വോട്ട്
&
കമൻറ്

....
....
നിങ്ങൾ പ്രതീക്ഷിക്കുന്നത് ഈ ചാപ്റ്ററിലൂടെ നിങ്ങൾക്ക് ലഭ്യമാകുമോ എന്നെനിക്കറിയില്ല. പക്ഷേ അതിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് ഈ ചാപ്റ്റർ'🫀

.
.
.
.
🦋🌸🍂

വിവാഹനിശ്ചയവും മോതിരം മാറലുമൊക്കെ കഴിഞ്ഞ് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ഭാവി വരനോടും അവൻറെ പ്രതിശ്രുത വധുവിനോടും യാത്ര പറഞ്ഞ് വിധു ആ പടിപ്പുര വാതിൽ കടന്ന് പാതയോരത്തേക്കിറങ്ങി.

ഇത്രയും നേരത്തെ പോകണോ ? 
എന്ന് കൂട്ടുകാർക്കൊപ്പം വീട്ടുകാർ കൂടി ചോദിച്ചെങ്കിലും,
ഇത്രയും നേരം ഈ വീട്ടിൽ
തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുവാൻ പോകുന്ന
തന്റേതെന്ന് ഇത്രനാളും കരുതിയ നെഞ്ചിൽ കൊണ്ടുനടന്ന-
അവളെയും നോക്കി അവനെത്രനേരം ഇങ്ങനെ പിടിച്ചുനിൽക്കാനാണ്.

കൂട്ടുകാരോട് അവന് പറയാവുന്നത്ര ഒഴിവുകഴിവുകൾ പറഞ്ഞ് അവളെ ഒന്നുകൂടിയൊന്ന് കൺകുളിർക്കെ കണ്ട ശേഷം  വിങ്ങുന്ന ഹൃദയത്തോടെ അവിടെ നിന്നുമവൻ യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.

ജീവിതത്തിൽ അങ്ങനെ വലിയ നഷ്ടങ്ങൾ ഒന്നും ഇതുവരെ അവന് സംഭവിച്ചിട്ടില്ല...

പക്ഷെ അവൾ

അത്ര പെട്ടെന്നൊന്നും ആ സ്വരൂപം അവനിൽ നിന്നും വിട്ടൊഴിയില്ല.

കാലുകളുടെ ശക്തി ക്ഷയിക്കുന്നത് അവൻ അറിഞ്ഞു.

എത്രയും പെട്ടെന്ന് തന്റെ വീടെത്തണമെന്ന ചിന്ത മാത്രമേ അവനിൽ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

കാരണം,

അവനൊന്നുറക്കെ കരയണമായിരുന്നു ....

കണ്ണുനീർ വറ്റി എന്നുറപ്പാകും വരെ.....

'
'
'
'
'
'
'
'
'
'
'
🍃🥀

സമയം ഏതാണ്ട് മൂന്നുമണി കഴിഞ്ഞിരിക്കുന്നു.

വീട്ടിലേക്കെത്തുമ്പോൾ കൂട്ടിൽ കിടക്കുന്ന ടോമിയെ അവൻ കണ്ടു.

കൂട് തുറന്നവൻ ടോമിയെയും എടുത്ത് അകത്തേക്ക് വന്നു.

അച്ഛനും അമ്മയും എത്താൻ ഇനിയും രണ്ടു മണിക്കൂറിലധികം സമയമുണ്ട്.

Paradise 💚💜✨ Donde viven las historias. Descúbrelo ahora