37. പ്രണയം🌹

554 72 305
                                    

🌹

🦋🌹

🦋🦋🌹

🦋🦋🦋🌹

അങ്ങനെ ഒന്നു രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു....

പഠനവും മറ്റു കലാപരിപാടികളുമായി അവരുടെ കലാലയ ജീവിതം തകൃതിയായി മുന്നോട്ട് പോകുന്നു......

ഇതിനിടയിൽ സ്പോർട്സ് സെക്രട്ടറിയായി വിധുവും മാഗസിൻ എഡിറ്റർ സ്ഥാനത്തുനിന്ന് മത്സരിച്ച് കിരണും വിജയം കൈവരിച്ചിരുന്നു.

ഒരു ക്രിക്കറ്റ് പ്ലയർ ആയത്കൂടി കൊണ്ടുതന്നെ സ്പോർട്സ് മേഖലയിൽ ഉള്ള വിധുവിൻ്റെ ഉത്തരവാദിത്തങ്ങൾ പഴയതിലും കൂടി...

കിരൺ ആണെങ്കിൽ കോളേജിൻ്റെ പുതിയ മാഗസീനിലേക്ക് കുട്ടികളുടെ സൃഷ്ടികൾ സ്വീകരിക്കുന്ന തിരക്കിലും ..

നമ്മുടെ കുട്ടികളും മാഗസിനിൽ ഉൾപ്പെടുത്താനായി അവരുടെ എഴുത്ത് വിദ്യകൾ കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്....

പക്ഷേ അത് കിരൺ നിർബന്ധിച്ചിട്ടാണെന്ന് മാത്രം...

അവൻ മാഗസിൻ എഡിറ്റർ സ്ഥനതുള്ളപ്പോൾ അവൻറെ കൂട്ടുകാരുടെ രചനകൾ ഇല്ലാതെ പിന്നെ എങ്ങനാ.....

.
.
.
.

അങ്ങനെ ഒരു ഞായറാഴ്ച....🍃❤️

പതിവുപോലെ ഓർമ്മപ്പെടുത്തണ്ടല്ലോ;;;

അവരുടെ എൻ എസ് എസ് ഡേയ്💫

ആദിൽ ഒഴികെ ബാക്കിയുള്ളവർ എല്ലാവരും തന്നെ കോളജിൽ എത്തിയിട്ടുണ്ട്...

അവൻറെ അനിയത്തിയുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

നിശ്ചയം ഇ വരുന്ന ഞായറാഴ്ചയാണ്...

ഇവരെയും ക്ഷണിച്ചിട്ടുണ്ട്..

അതിൻ്റെ തിരക്കിൽ ആയത്കൊണ്ടാകാം അവൻ ഇന്ന് വരാത്തത് എന്ന് അവർ ഊഹിച്ചു...

🍃ഇന്ന് അവർക്ക് കോളേജിൻ്റെ അടുത്തായി ഉള്ള കുളവും പരിസരവും വൃത്തിയാക്കാൻ ഉള്ള ചുമതലയാണ് കിട്ടിയിരിക്കുന്നത്...

ഏകദേശം ഉച്ചയോടെ അതവർ തീർക്കുകയും ചെയ്തു...

ഇനി മറ്റു പ്രോഗ്രാമുകൾ ഇല്ലാത്തതിനാൽ അവരോട് വീട്ടിലേക്ക് പോയ്കൊള്ളാൻ സർ പറയുകയും ചെയ്തു.

Paradise 💚💜✨ Where stories live. Discover now