അദ്ധ്യായം 50

120 31 40
                                    

അലക്സിയുടെയും അന്നയുടെയും വെഡിങ് ആനിവേഴ്സറി കഴിഞ്ഞു രാത്രിയിൽ ഡെന്നിസും ഡയാനയും നേരെ ഡേവിഡിന്റെ വീട്ടിലേക്കാണ് ചെന്നത്. മൂത്ത ചേട്ടനുമായി ആലോചിച്ചതിനു ശേഷം മതിയല്ലോ എന്നോർത്ത് കാണും.

 മൂത്ത ചേട്ടനുമായി ആലോചിച്ചതിനു ശേഷം മതിയല്ലോ എന്നോർത്ത് കാണും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഇച്ചായാ.. ഞാനിച്ചായനോട് ഒരു കാര്യം പറയാൻ വന്നതാ..."

"എന്നതാടാ മക്കളെ.... "

ഡേവിഡിന്റെ അപ്പന്റെയും അമ്മയുടെയും ഏറ്റവും ഇളയ സന്താനമാണ് ഡെന്നിസ്. അതിന്റേതായ വാത്സല്യം അയാൾക്ക്‌ അനിയനോടുണ്ട്. കൂടപ്പിറപ്പിനെക്കാളും ഉപരി തന്റെ സ്വന്തം മക്കളെ പോലെയാണ് ഡെവഡിന് ഡെന്നിസ്. ലീനാമ്മക്കും അങ്ങനെ തന്നെ.

"ഇച്ചായാ.. ജോഷിച്ചായൻ പിള്ളേരടെ കാര്യത്തിൽ തീരുമാനമെടുക്കണ്ടെന്നു ചോദിച്ചു... നമുക്ക് ഇവരടെ കാര്യം പറഞ്ഞൊറപ്പിച്ചാലോ..."

അത് കേട്ടതും എല്ലാവരുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു. കുടുംബത്തിൽ ഏറ്റവും ഇളയവനാണ് ടോണി.

"ആ.. നമുക്ക് പോയി ഒറപ്പിക്കാവട മോനേ..."

ലീനാമ്മ പറഞ്ഞു.

"കെട്ടൊന്നും ഇപ്പ വേണ്ടായിരിക്കും രണ്ടു പേർക്കും... അവിടുത്തെ കൊച്ചിന്റെയും റോസിന്റെയും പ്രസവോം കൊച്ചുങ്ങളുടെ മാമോദീസയും ഒക്കെ കഴിഞ്ഞേച്ചും മതി കെട്ട്..

എന്നാ പറയുന്നു ഇച്ചായാ..."

ഡെന്നിസ് ചോദിച്ചു.

"മതിയെടാ മോനേ... പിള്ളേര് തീരെ ചെറുപ്പവല്ലേ.... കെട്ടൊക്കെ പയ്യെ മതിയെന്നെ..."

ഡേവിഡ് ചിരിച്ചു.

"എന്ന ഒരു ദിവസം നമുക്ക് അങ്ങ് ചെല്ലാം... പറഞ്ഞോന്നു ഒറപ്പിക്കാം.. എന്നാ ഇച്ചായാ..."

You've reached the end of published parts.

⏰ Last updated: a day ago ⏰

Add this story to your Library to get notified about new parts!

 എന്റെ മാത്രം അന്നWhere stories live. Discover now