🥀ഒരുപാട് ദൂരം പോകാനുണ്ട്🍃

543 77 12
                                    

യാദവ് അവൻ വലിച്ച ആ സിഗരറ്റിൻ്റെ കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു. ഒരു ദീർഘശ്വാസം പുറത്തേക്ക് വിട്ടു കൊണ്ട് അവൻ കാറിന് നേരെ തിരിഞ്ഞു. എന്നിട്ട് അതിൻ്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്നു.
ഗായത്രി ഇരുന്ന ഇരുപ്പിൽ തന്നെ , ഒരു മാറ്റവുമില്ലാതെ ഇരിക്കുന്നു. അവൾ വിതുമ്പുന്നില്ലെങ്കിലും, കണ്ണുനീർ ഇങ്ങനെ ധാരയായി പുറത്തേക്ക് ഒഴുകുന്നുണ്ട്.
യാദവ് അവളുടെ സീറ്റ് ബെൽറ്റ് അഴിച്ച്, അവളുടെ കൈമുട്ടിൽ പിടിച്ച് കാറിന് പുറത്തേക്ക് വലിച്ച് കൊണ്ട് വന്നു. എന്നിട്ട് door അടച്ചിട്ട് അവളെ തളളി, കാറിനോട്
ചേർത്ത് നിർത്തി. പക്ഷേ, അവൾ അവൻ്റെ മുഖത്തേക്ക് നോക്കിയില്ല.
യാദവ് അവളുടെ അടുത്തേക്ക് ചെന്നു, അതും ഗായത്രിയുടെ തൊട്ടടുത്തേക്ക്.. ശേഷം ,അവളുടെ കവിളിലും, കഴുത്തിലുമെല്ലാം അവൻ തൻ്റെ മൂക്ക് കൊണ്ട് ചുംബനങ്ങൾ നൽകി. എന്നിട്ട് വളരെ പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു " പറയ്"

ഗായത്രക്ക് ഒരു സൂചന കിട്ടിയതും, അവൾ പതിയെ, ശാന്തമായി തന്നെ അവളുടെ പരാതികൾ നിരത്തി.
"എപ്പോഴും ഒന്നല്ലെങ്കിൽ, മറ്റൊരു കാര്യത്തിന് ദേഷ്യപ്പെട്ടോണ്ടിരിക്കും... atleast എന്നോടൊന്നു പറഞ്ഞൂടെ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ ന്ന് ?!. എൻ്റെ ഭാഗത്ത് നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെടാതെ എന്തെങ്കിലും വന്നാൽ എന്നോട് പറയാത്തതെന്താ..? പറഞ്ഞാൽ അല്ലേ എനിക്ക് മനസ്സിലാവൂ...! എൻ്റെ ഭാഗത്താണ് തെറ്റെങ്കിൽ I will apologise.., ഞാൻ ക്ഷമ ചോദിച്ചോളാം.... എന്നാലും ഇങ്ങനൊക്കെ ആരാ ദേഷ്യം കാണിക്കാ?? നിങ്ങൾക്കറിയോ; നിങ്ങള് കാർ ഓടിക്കുകയായിരുന്നില്ല.., മറിച്ചത് പറപ്പിക്കുകയായിരുന്നു. എനിക്ക് അറ്റാക്ക് വരണേന് തൊട്ടു മുന്നായിരിക്കും, ചിലപ്പോ നിങ്ങള് ബ്രേക്ക് ഇട്ടിട്ടുണ്ടാവുക.......അതിന് എപ്പോഴെങ്കിലും എൻ്റെ വാക്ക് കേൾക്കാറുണ്ടോ?? എല്ലായ്പ്പോഴും നിങ്ങൾ....................."
ഗായത്രിയുടെ ഈ നിർത്താതെയുള്ള പരാതി പറച്ചിലിന് അവസാനമിട്ടു കൊണ്ട് യാദവ് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.., ഗായത്രി കണ്ണുകൾ അടച്ച് അതേറ്റു വാങ്ങി....ഇപ്രാവശ്യം അത് ചുംബനത്തിൻ്റെ വന്യതയിലേക്ക് പ്രവേശിച്ചിരുന്നു..... അതും FIRST PROPER KISS.. ആർടെ? രണ്ടുപേരുടെയും....

🥀Yaadavam🍃Where stories live. Discover now