🥀അവിശ്വാസത്തിൻ്റെ വിത്തുകൾ🍃

524 67 8
                                    

" അച്ഛാ..... അച്ഛാ...... അച്ഛ്" പത്രവും പിടിച്ച് നോക്കി കൊണ്ടിരിക്കുന്ന ദേവ പ്രതാപ വർമ്മയെ വിളിച്ച് കൊണ്ടിരിക്കുകയാണ് യാദവ്. പ്രത്യേകിച്ച് പ്രതികരണമൊന്നും ദേവയുടേന്ന് കിട്ടാതായപ്പോൾ അവൻ പത്രത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ഒന്ന് എത്തി നോക്കി. അപ്പോഴാണ് യാദവ് അവൻ്റെ അച്ഛൻ്റെ മുഖത്തെ വൈഷമ്യം എന്താണെന്ന് മനസ്സിലാക്കിയത്..

'25 YEARS OF TOGETHERNESS'
 
ഇതായിരുന്നു ആ ആർട്ടിക്കിളിൻ്റെ തലക്കെട്ട്..
പ്രഭുജന സമൂഹത്തിലെ തന്നെ 'power couple ' എന്നറിയപ്പെടുന്ന രണ്ട് കമിതാക്കളുടെ ചിത്രവും ആ ആർടിക്കിളിൻ്റെ ഒപ്പം കൊടുത്തിട്ടുണ്ട്.. അതിസുന്ദരിയായി നിൽക്കുന്ന പത്മിനി ചക്രവർത്തിയും അവരുടെ രണ്ടാം ഭർത്താവുമായ ദയാനന്ദ് ചക്രവർത്തിയുടെയും ഒരുമിച്ചുള്ള ചിത്രമാണ് അതിലുള്ളത്..

 അതിസുന്ദരിയായി നിൽക്കുന്ന പത്മിനി ചക്രവർത്തിയും അവരുടെ രണ്ടാം ഭർത്താവുമായ ദയാനന്ദ് ചക്രവർത്തിയുടെയും ഒരുമിച്ചുള്ള ചിത്രമാണ് അതിലുള്ളത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

'പത്മിനി ചക്രവർത്തി ( Ex-wife of Deva prathapa varma & real mother of Yadav) with her second husband ദയാനന്ദ് ചക്രവർത്തി'.

ആ ആർട്ടിക്കിളിലുളള ചിത്രം ദേവയെ കുത്തി കീറുന്നുണ്ടെങ്കിലും, യാദവിൻ്റെ മനസ്സിൽ അതൊരു വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു ...അവൻ്റെ സ്വന്തം അമ്മ ഇപ്പൊൾ വേറൊരാളുടെ ഭാര്യായി സന്തോഷത്തോടെ ജീവിക്കുന്നു....എന്നാൽ അതേ സമയം അവൻ്റെ അച്ഛൻ ഇവിടെ ഓരോ നിമിഷവും നീറി നീറി കഴിയുന്നു.... അതെപ്പോഴും യാദവിൻ്റെ മനസ്സിനെ അലട്ടിയിരുന്നു...

ഒരക്ഷരം പോലും മിണ്ടാതെ, അവൻ അവിടെ നിന്നും പോയി.. ഒരു സമയത്ത്, പത്മിനിയുടെ വാക്ക് കേട്ട് യാദവിനെ അവഗണിച്ച അവൻ്റെ അച്ഛൻ ദേവയിൽ നിന്ന് പോലും ഒരകലം അവൻ എപ്പോഴും  പാലിച്ചിരുന്നു.....



🥀Yaadavam🍃Where stories live. Discover now