" ഇത് നിന്റെ നമ്പർ ആണോ?" പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് contact ൽ പോയി ഒരു നമ്പർ എടുത്തു കാണിച്ചു. എന്റെ ഫോണിന്റെ സ്ക്രീനിലേക്ക് മെഹ്റിൻ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു."അതെ ഇത് എന്റെ നമ്പർ ആണ് ഇത് എങ്ങനെ നിന്റെ കയ്യിൽ????" സംശയഭാവത്തോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
" oh god!! ഇന്നലെ ഞാൻ നിന്നെ ആയിരുന്നല്ലെ വിളിച്ചത്...?? Iam sorry" ഞാൻ പറയുന്നത് തടന്ന് കൊണ്ട് അവൻ ഇടയിൽ കയറി പറയാൻ ശ്രമിച്ചു.
"Its okay"
" അപ്പോൾ നമ്മൾ ഫസ്റ്റ് talk ചെയ്തത് ഇന്ന് അല്ല, ഇന്നലെ ആയിരുന്നല്ലേ...."
" Yeah... അപ്പോ, okay bye" ഞങ്ങൾ അവരോട് bye പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ ഒരു കണ്ടു പരിചയമുള്ള മുഖം ഞാൻ അവിടെ കണ്ടു. ആ മുഖം ഒരു തവണയും കൂടി നോക്കി.
"ഡാ സജീ.... ഇത് ലവളല്ലേ..... "
"ഏത്?"
" ദാ.... അവിടെ "
" ആഹാ..... അടിപൊളി "
" ഇപ്പോ എന്താ ചെയ്യുക???...... എനിക്ക് അവളെ face ചെയ്യുവാൻ കഴിയില്ല.So നമ്മൾക്ക് അവൾ കാണുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും വിടാം."
" നീ wait ചെയ്യു. നിനക്കെന്താ അവളെ face ചെയ്യാൻ ബുദ്ധിമുട്ട്. ഓളെ പേടിയാ...... " അവൻ കളിയാക്കുന്ന ചിരിയോടെ എന്നെ നോക്കി.
"പോടാ..... പേടിക്കാൻ പറ്റിയ സാധനം.... എന്തോ , ഒരു അടിയാക്കാനുള്ള മൂടിലെല്ലാ ഇപ്പോ ഞാൻ, അതു കൊണ്ടാണ്. അല്ലാതെ നീ ഒന്നും ഉദ്ദേശിക്കണ്ട. പിന്നെ നീ ഒറ്റരുത്തൻ കാരണമാണ് എനിക്കവളോട് അടിയാക്കേണ്ടി വന്നത്. ദുഷ്ടൻ" അവനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു.
"അയ്യോ! ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. നിന്റെ ഈ സ്വഭാവമാണ് എല്ലാത്തിനും കാരണം."
"എന്റെ സ്വഭാവം അറിയുന്ന നീ എന്തിനാ എന്റെ Help ചോദിച്ചേ?"
" അത് പിന്നാ....... നീ നമ്മള ചങ്കെല്ലടാ.......😀 "
" മ്ഹ്.... മതി മതി. നമ്മൾക്ക് ഇപ്പോ ഇവിടെ നിന്ന് സ്ഥലം വിടാം."
" ഒക്കെ. നിന്റെ ഇഷ്ടം" അവൻ ഇഷ്ടമില്ലാ ഇഷ്ടത്തോടെ പറഞ്ഞു.
പിന്നെ നമ്മൾ എന്തൊക്കെയോ സംസാരിച്ച് നടന്നു. സമയം പോയത് അറിഞ്ഞതേ ഇല്ല.പിന്നെ വീട്ടിൽ എത്തിയത് നന്നേ Late ആയാണ്.വീട്ടിൽ കേറിയ ഉടനെ ഒറ്റ നടത്തമായിരുന്നു, എന്റെ റൂമിലേക്ക്. ഇട്ട dress പോലും മാറ്റാതെ bed അങ്ങനെ തന്നെ കിടന്നു. എന്തൊക്കെയോ ചിന്തിക്കുന്നിനിടയിൽ അവളുടെ മുഖം മനസ്സിൽ വന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. അന്ന് City Centre ൽ വച്ച് നടന്ന സംഭവങ്ങളും ഇന്ന് അവളെ കണ്ട ആ നിമിഷവും എന്റെ മനസിൽ ഒരു മിന്നൽ പോലെ കടന്നു വന്നു.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...