CHAPTER 9

760 86 169
                                    

                  സെക്കന്റ് ഡേ ആയത് കൊണ്ടാണോ അതോ പരിചയമുള്ളവർ ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ക്ലാസ് മൊത്തത്തിൽ ബോറായിരുന്നു. ഓരോ ടീച്ചേർസും ക്ലാസിൽ വന്നാൽ പിന്നെ സ്വയം പരിചയപ്പെടുത്തുകയും നമ്മളെ പരിചയപ്പെടുകയും ചെയ്ത് കഴിഞ്ഞാൽ അടുത്ത പണി ഈ കോഴ്സിനെ കുറിച്ചും അവരവർ എടുക്കുന്ന സബ്ജെക്ടിനെ കുറിച്ചും പറയുക എന്നതാണ്. ഇന്റെർവെൽ ആയപ്പോൾ ട്രാൻസ്ഫറിന് കൊടുക്കുവാൻ വേണ്ടി ഓഫീസിൽ പോയി ഫോം മേടിച്ചിട്ട് ഫിൽ ചെയ്തു കൊടുത്തു. ഫോം കൊടുക്കേണ്ട ലാസ്റ്റ് ഡെയ്റ്റിന് ഇനിയും 4 ദിവസം ഉണ്ടെങ്കിലും ഞാൻ വേഗം ഫിൽ ചെയ്തു കൊടുത്തു. ഇന്ന് 3:00 മണിക്ക് ക്ലാസ് കഴിഞ്ഞു. വീട്ടിൽ എത്തിയത് 4:30ന് ആണെങ്കിലും സ്ഥിരം ചെയ്യാറുള്ള പണി, അതായത് ഫ്രണ്ട്സുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി ഫ്രഷ് ആയ ഉടനെ ഫ്രണ്ട്സിന്റെ അടുത്തേക്ക് വിട്ടു. മാത്രവുമല്ല, നസി ഇന്ന് ബാഗ്ലൂരിലേക്ക് പോകുവാ.. അവന്റെ പാരൻസൊക്കെ ബാഗ്ലൂരിലാണ് സ്റ്റേ ചെയ്യുന്നത്. അതിനാൽ അവനെ മീറ്റും ചെയ്യണം. സജിനെയും കൂട്ടി ഞാൻ നെസിന്റെ വീട്ടിൽ പോയി. മഗ് രിബ് ആയപ്പോഴേക്കും നെസി ബാഗ്ലൂരിലേക്ക് പോയി.പിന്നെ ഞാനും സജിയും കണ്ണൂർ ഒന്ന് ചുറ്റിയടിച്ച് MRA യിൽ നിന്ന് ഫുഡും കഴിച്ച് വീട്ടിലേക്ക് വിട്ടു.

                *********************************

Halah's POV:-

          ബീപ്പ്... ബീപ്പ്..... ബീപ്പ്.....

" യാ അല്ലാ..... സുബ്ഹ് നിസ്കരിക്കണല്ലോ" അലാറയുടെ ശബ്ദം കേട്ട് പാതി ഉറക്കിൽ നിന്നും എണീറ്റു.

നിസ്ക്കാരവും കോഫി കുടിയും കഴിഞ്ഞ് യൂണിഫോം അയേൺ ചെയ്ത് പതിവായി ഉള്ള tabകൊണ്ടുള്ള കളി തുടർന്നു. സമയം 7:30 അയപ്പോൾ കുളിച്ച് യൂണിഫോം ധരിച്ചു.

 സമയം 7:30 അയപ്പോൾ കുളിച്ച് യൂണിഫോം ധരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
The Lovely Haters (ON HOLD)Where stories live. Discover now