അവൻ ഒരു ട്രാൻസ്ഫർ സ്റ്റുഡന്റ് ആയതു കൊണ്ട് തന്നെ ma'am അവനെ കുറിച്ച് introduce ചെയ്യുവാൻ പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് മാം വീണ്ടും ക്ലാസ്സ് എടുക്കുവാൻ തുടങ്ങി." ഞാൻ കുറച്ച് നേരമായി ശ്രദ്ധിക്കുന്നു. നീ എന്താ വല്ലാതെ ക്ഷീണിച്ചിരിക്കുന്നേ?. മാത്രവുമല്ല, റിഹാൻ വന്ന മുതലേ അവനെ നീ ഒരു കാലനെ നോക്കുന്നത് പോലെ ആണല്ലോ നോക്കുന്നേ.... are you okay?"എന്റെ പരിഭ്രവം കണ്ടിട്ടാണോ എന്നറിയില്ല. ശാഹിക്ക് ഒന്നും മനസിലാകാതെ എന്നോട് ചോദിച്ചു.
"I am Okay....." എന്റെ സ്ഥിരം ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
ക്ലാസിൽ ശ്രദ്ധിക്കണോ അതോ റിഹാന്റെ ഭാഗത്തേക്ക് നോക്കണോ അല്ലെങ്കിൽ ഫ്രണ്ട്സിന്റെ സംശയങ്ങൾക്കുള്ള ഉത്തരം കൊടുക്കണോ എന്നറിയാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു.
••••••••••••••••••••••••••••••
ഇന്റെർവെൽ ആയപ്പോൾ ഫ്രണ്ട്സിനോട് റിഹാനുമായി ഏറ്റുമുട്ടിയ നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് തീർത്തു. എല്ലാം കേട്ട് നിന്ന ശേഷം ഹരി പറഞ്ഞു.
" ആഹാ അടിപൊളി ആണെല്ലാ ചെങ്ങായീ..... അനക്ക് ഇഷ്ടായി. ഇവൾക്ക് പണി കൊടുക്കാനും ആളുണ്ടെല്ലോ.... എനിക്ക് അതു മതി." എന്നെ കളിയാക്കുന്ന ഭാവത്തിൽ, മുകളിലേക്കും താഴേക്കും നോക്കി തിരിയാത്ത പോലെ പറഞ്ഞു.
ഹരിതയുടെ വാക്കുകളെ അനുകൂലിച്ച് കൊണ്ട് ശാഹിയും അനുവും ചിരിച്ചു. പക്ഷെ ഞാൻ അതൊന്നും മൈന്റ് ചെയ്തില്ല.
ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസിലേക്ക് കയറി. എല്ലാവരും അവരവരുടെ സീറ്റിൽ പോയി ഇരുന്നു.പക്ഷെ നമ്മൾ മൂന്ന് പേരും അതേ നിൽപ്പ് തുടർന്നു.അനഘ അച്ചടക്കത്തിന്റെ കാര്യത്തിൽ നമ്മളിൽ നിന്നും വ്യത്യസ്തമായിരുന്നു. അതിനാൽ തന്നെ ബെല്ലടി കേട്ട ഉടനേ അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു. ഹരിയും ശാഹിയും ഡെസ്ക്കിന്റെ മുകളിൽ ഇരുന്നിട്ടും, ഞാൻ ഗേൾസിന്റെയും ബോയിസിന്റെയും ബെഞ്ചിന് നടുക്കുള്ള ഒഴിവ് സ്ഥലത്തും ആണ് നിന്നത്. ക്ലാസിൽ ടീച്ചേർസ് എത്തിയാലേ ഞങ്ങൾ അച്ചടക്കത്തിൽ ക്ലാസിൽ ഇരിക്കാറുള്ളൂ.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...