മാളിൽ നിന്നുള്ള എല്ലാ കലാപരിപാടികളും കഴിഞ്ഞു.ഇനി എന്ത് എന്ന് മൂന്ന് പേരും ചിന്തിച്ചു. അപ്പഴേക്കും സമയം 12:30 ആയിരുന്നു .അപ്പോഴാണ് സജി താഴത്തെ ഫ്ലോറിൽ മെഹ്റിനെ വീണ്ടും കണ്ടത്. Escalator വഴി സജി തിടുക്കത്തിൽ താഴേക്ക് ഇറങ്ങി. ഇവനെന്തിനുള്ള പുറപ്പാടാണെന്ന് മനസിലാകാതെ ഹാനും ഷാദും പരസ്പരം നോക്കി നിന്നു. പിറകിൽ നിന്നും ഇരുവരും സജിനെ വിളിച്ചു. രണ്ടു പേരോടും കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് ഒരു മിനിട്ട് എന്ന് പറഞ്ഞ് താഴേക്ക് പോയി."ഇവനെത്തിനുള്ള പുറപ്പാടാണ്?" ഷാദിന് നല്ല ദേഷ്യം വന്നു." വട്ട് !!അല്ലാതെന്ത്. " താഴേക്ക് പോകുന്ന സജിനെ നോക്കി റിഹാൻ പറഞ്ഞു. സജിയും മെഹ്റും അവളുടെ ഫ്രണ്ട്സും കൂടി എന്തൊക്കെയോ സംസാരിക്കുന്നത് മുകളിലത്തെ ഫ്ലോറിൽ കൂടി രണ്ടു പേരും നോക്കി നിന്നു. അല്പ സമയത്തിന് ശേഷം സജി വന്നു. അവളും ഫ്രണ്ട്സും പുറത്തേക്ക് പോയി. എന്ത് അത്യാവശ്യ കാര്യാ നിനക്ക് അവരോട് പറയാനുള്ളേ എന്ന് രണ്ട് പേരും മാറി മാറി സജിലിനോട് ചോദിച്ചു. പക്ഷെ പിടിക്കൊടുക്കാതെ മാറി കളഞ്ഞു. ഒരു കള്ള ചിരി അവന്റെ മുഖത്ത് കാണാം.പിന്നെ അവിടെ നിന്നില്ല. അടുത്തു കാണുന്ന ഒരു റസ്‌റ്റോറന്റിലേക്ക് പോയി. മൂന്ന് പേരും ടാബ്ളിൽ ഇരുന്നു. ഫുഡിന് order കൊടുത്തു.സജിലിന്റെ കൈ തട്ടി ഗ്ലാസിലുണ്ടായിരുന്ന ചൂട് വെള്ളം മുഴുവൻ റിഹാനിന്റെ ഷേർട്ടിൽ മറിഞ്ഞു. " oh sorry..... ഞാൻ ശ്രദ്ധിച്ചില്ല." സജിന്റെ അശ്രദ്ധ കാരണം റിഹാനിന്റെ ഷേർട്ടിൽ പകുതി ഭാഗവും നനഞ്ഞത് കണ്ട് സജി പറഞ്ഞു.
"lts okay..... ഞാൻ ഒന്ന് wash room ൽ പോയിട്ട് വരാം." ഇതും പറഞ്ഞ് കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു.ഷേർട്ടും തടവികൊണ്ട് അവൻ വാഷ് റൂമിന്റെ അരികിൽ പോയി. അവിടെ എത്തി, അവൻ വാഷ് റൂമിന്റെ ഡോർ പെട്ടെന്ന് തുറന്നു. ഡോർ തുറന്ന് അകത്ത് കയറാൻ നോക്കുമ്പോൾ, തലയിൽ തട്ടമില്ലാതെ അവളുടെ brown മുടിയിൽ പിടിച്ചു കൊണ്ട് അവനെ നോക്കുന്ന മെഹ്റിനെ ആണ് അവൻ കണ്ടത്. ഒരു നിമിഷം രണ്ടു പേരും സ്തംഭനാവസ്ഥയിൽ പരസ്പരം നോക്കി നിന്നു. പെട്ടെന്ന് അവനിൽ നിന്നും അവൾ കണ്ണെടുത്തു.എന്നിട്ട് അവളുടെ ഷോൾഡറിൽ ഉണ്ടായിരുന്ന ഷാൾ എടുത്ത് തലയിൽ ഇട്ടു.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...