അവൻ പറഞ്ഞതിന്റെ അർഥം ആർക്കും മനസിലായില്ല. എല്ലാവരും പരസ്പരം നോക്കി. അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മെഹ്റിന് പോലും അറിയില്ല. അവൾ കുറേ ചിന്തിച്ചു.പക്ഷെ എത്ര ശ്രമിച്ചിട്ടും ഇവൻ ആരാണെന്ന് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. എവിടെയോ കണ്ട നല്ല പരിചയം തോന്നുന്ന ഒരു മുഖം ആണെന്ന് അവൾക്ക് തോന്നി.
" ഫ്ലാഷ്ബാക്ക് ???" കണ്ണും മിഴിച്ച് കൊണ്ട് മെഹ്ർ അവൻക്ക് നേരെ തിരിഞ്ഞു.
അവളുടെ ആ ശബ്ദം കേട്ട് ഇവർ മാത്രമല്ല, അപ്പോൾ ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ കുട്ടികളും അവളെ ഒരു നിമിഷം സൂക്ഷമമായി നോക്കി. മെഹ്ർ എല്ലാവരെയും ഒന്ന് നോക്കി, ചിരിച്ചു കാണിച്ചു. പിന്നെ എല്ലാവരും അവരവരുടെ പണിയിലേക്ക് തിരിഞ്ഞു.
" ഹി ഹി ഹി... അപ്പഴേക്കും വിശ്വസിച്ചു...ല്ലേ.....??" മെഹ്റിന്റെ സംശയം കണ്ട് ചിരി വന്ന, ആ ന്യൂ സ്റ്റുഡന്റ് അവളെ നോക്കി പറഞ്ഞു.
ചമ്മി എന്ന് മനസിലായ മെഹ്ർ ഒരു പുളിച്ച ചിരി അവർക്ക് നേരെ സമ്മാനിച്ചു.രാവിലെ തന്നെ ചമ്മിയ നാണം കാരണം ആരൊടും ഒന്നും സംസാരിക്കാൻ നിൽക്കാത അവളുടെ സീറ്റിൽ പോയി ഇരുന്നു.
" കണ്ടാ.... ഇതാണ് ഇവൾ. വെറുതെ ഇങ്ങനെ എപ്പോഴും Post ആയി കൊണ്ടിരിക്കൽ ആണ് ഇവളുടെ ഹോബി." അത്രയും നേരം ഒന്നും മിണ്ടാതിരുന്ന റിഹാൻ, മെഹ്റിന് നേരെ എറിയാൻ പറ്റിയ ഒന്ന് കിട്ടിയപ്പോൾ അവന്റെ വായ ഓട്ടോമെറ്റിക് ആയി തുറന്നു വന്നു.
ഇനി ഇവനോടും അടി ആക്കി അടുത്ത പണി നേരിടാനുള്ള ശേഷി ഇല്ലാത്തതിനാൽ, റിഹാൻ പറഞ്ഞതിന് തിരിച്ച് ഒന്നും പറയാതെ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
"പോടാ.... എന്തായാലും ഇവൾ നിന്നെക്കാളും നല്ല കുട്ടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. " റിഹാനിനുള്ള റിപ്ലെ കൊടുത്തത് ആ ന്യൂ ബോയ് ആണ്.
"അങ്ങനെ എങ്കിൽ അങ്ങനെ" റിഹാൻ അവനോട് തർക്കിക്കാൻ നിൽക്കാതെ ഒറ്റ വാക്കിൽ അതിന് മറുപടി നൽകി.
ഇവരുടെ ഈ സംസാരം മെഹ്ർ കേൾക്കാതെ കേൾക്കാൻ ശ്രമിച്ചു. തന്നെ പറ്റി വല്ല കുറ്റവും ആണോ ഹാൻ പറഞ്ഞു കൊടുക്കുന്നത് എന്ന് മനസിലാക്കാൻ വേണ്ടി.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...