Lunch break ആകേണ്ട താമസം, ക്ലാസിലെ ബോയ് സെല്ലാം Sir ന് മുന്നേ ക്ലാസിന് പുറത്ത് എത്തിയിരുന്നു. ഞങ്ങൾ എഴുന്നേറ്റ് ഫുഡ് കഴിക്കാൻ വേണ്ടി തയ്യാറായി. എല്ലായിടത്തും നടക്കുന്നത് പോലെ അടിപിടിയായി ഫുഡ് കഴിക്കാൻ തുടങ്ങി. ഫുഡ് കഴിച്ച് കഴിയുമ്പഴത്തേക്കും 15 മിനുട്ട് കഴിഞ്ഞിരുന്നു. Lunch break ടൈം സ്കൂളിന്റെ മുൻവശത്തുള്ള കടയിലെ സ്ഥിരം കസ്റ്റമേഴ്സ് ആണ് ഞങ്ങൾ. അതിനാൽ ഫുഡ് കഴിച്ച് കഴിഞ്ഞാൽ പൈസയുമായി കടയിൽ പോയി എന്തെങ്കിലുമൊക്കെ വാങ്ങി തിന്നും.
"എടാ... ദേ നോക്കിയേ.... മുറ്റത്ത് ഒരു മൈന " കടയുടെ ഭാഗത്തേക്ക് കൈ ചൂണ്ടി കൊണ്ട് അനു എന്നോടായി പറഞ്ഞു.
അനു വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ തിടുക്കത്തിൽ നോക്കി. ഞാൻ അവിടെ കണ്ട ആളെ തന്നെയാണ് അനു ഉദ്ദേശിച്ചത് എന്ന് മനസിലായി. " oh god.... എവിടെ പോയാലും ഇവനുണ്ടല്ലോ റബ്ബേ...." റിഹാനിനെ കണ്ട ഉടനെ തലയിൽ കയ്യും വച്ച് ചിന്തിച്ചു.
" നന്നായി. ഇനി ഏത് തരം അടിയാണാവോ ഉണ്ടാവുക. എല്ലാം ദൈവത്തിനറിയാം." റിഹാനെ കണ്ട ഉടനെ ഹരി പറഞ്ഞു. " ദൈവമേ.... നല്ല ഒന്നൊന്തരം അടി തന്നെ നടക്കണമേ ....."
"ആമീൻ...... എനിക്കും ഇഷ്ടാ.... ഈ അടിയാക്കൽ." ഹരിയുടെ പ്രാർത്ഥനയെ അനുകൂലിച്ച് കൊണ്ട് ശാഹിയും പറഞ്ഞു.
അവർക്ക് അടിയാക്കൽ ഇഷ്ടാണെങ്കിലും ഉള്ള പാര മുഴുവനും എനിക്കാണ് കിട്ടുക. അതിനാൽ തന്നെ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.
" ഒന്ന് പോയാട്ടെ .... നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞാൽ മതി. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് എന്ന് വെച്ച് നിങ്ങൾ എനിക്ക് കിട്ടുന്ന പണി Maximum enjoy ചെയ്യേണ്ടാട്ട." റോഡ് cross ചെയ്യുന്നതിനിടയിൽ ഞാൻ മൂന്ന് പേരോടും പറഞ്ഞു.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...