CHAPTER 19

646 111 38
                                    


     ശാഹി പെട്ടെന്ന് ഒരു ടാബിളിന് നേരെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. "ഡാ.... അവര് ഫാമിലിയായിട്ടാണല്ലോ വന്നത് " എന്ത് എന്ന അർത്ഥത്തിൽ മെഹ്റ് അവളെ നോക്കി. ശാഹി മെഹ്റിനെ നോക്കി 32 പല്ലും കാണിച്ച് ഇളിച്ചു നിന്നു. മെഹ്ർ അതൊന്നും മെയ്ന്റ് ചെയ്യാതെ അവരുടെ table ന്റെടുത്ത് പോയി ഇരുന്നു, പുറകെ ശാഹിനയും. ശാഹി അവിടെ ഇരുന്ന ഉടനെ കഴിഞ്ഞ കാര്യമെല്ലാം ഹരിക്കും അനുക്കും വിളമ്പി കൊടുത്തു.ഇത് കേട്ടപ്പോൾ ഹരി മെഹ്റിനെ ഒന്ന് സൂക്ഷ്മമായി നോക്കി.ഇത് കണ്ടപ്പോൾ മെഹ്ർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.

  ******************************

    "ആഹാ....എനിക്കിപ്പഴല്ലേ കാര്യം പിടികിട്ടിയത്." പെട്ടെന്നുള്ള സജിയുടെ സംസാരം കേട്ട് നിഷാദും റിഹാനും അവനെ നോക്കി. " എന്ന് പിടികിട്ടാൻ ?" ഷാദ് ചോദിച്ചു. "അതൊക്കെയുണ്ട് മോനേ... !!" റിഹാനിനെ നോക്കി ചിരിച്ച് കൊണ്ട് സജി ഷാദിനോട് മറുപടി പറഞ്ഞു.

  " നീ ഇപ്പോൾ ഇവിടെ വച്ച് മെഹ്റിനെ കണ്ടു. എന്നിട്ട് അടി ആക്കുകയും ചെയ്തു.അതിൽ നീ ജയിച്ചു.right ? " എന്തോ വലിയ murder case കണ്ടു പിടിച്ച പോലെ, അതേ ആക്ഷനിൽ സജിൽ ഹാനിനോട് ചോദിച്ചു.

  " നീ എന്താ കുറ്റന്വേഷണം നടത്തുകയാണോ?" സജി ചോദിച്ചതിന് റിപ്ലേ നൽകാതെ അവൻ അങ്ങോട്ട് അവനോട് സംശയം ചോദിച്ചു. " ആ..... ഇതൊരു കുറ്റന്വേഷണം തന്നെയാ... എന്തൊക്കെയോ അവിടെയിവിടെയായി ചീഞ്ഞുനാറുന്നു." ഹാനിനെ കളിയാക്കുന്ന ഭാവത്തിൽ സജിൽ പറഞ്ഞു.

   " അത് നീ കുളിക്കാനിട്ടാ.... വല്ലപ്പോഴും കുളിക്കണം അല്ലെങ്കിൽ ഇങ്ങനെ മണക്കും." ഇതും പറഞ്ഞ് റിഹാൻ അവന്റെ മുന്നിലുള്ള ബർഗർ എടുത്തു തിന്നുവാൻ തുടങ്ങി. "മോനേ.... നീ വിഷയം മാറ്റേണ്ട. ചോദിച്ചതിന് റിപ്ലേ താ..." ഇത്രയും നേരം മിണ്ടാതിരുന്ന നിഷാദ് ഇവരുടെ ഇടയിൽ കയറി പറഞ്ഞു. റിഹാനിന്റെ വായനിറച്ചും ബർഗർ ആയിരുന്നു. അവൻ എന്തോ പറഞ്ഞു. പക്ഷെ വായയിൽ ബർഗർ ആയതു കൊണ്ട് അവൻ എന്താണ് പറഞ്ഞത് എന്ന് അവർക്ക് മനസിലായില്ല.

The Lovely Haters (ON HOLD)Where stories live. Discover now