സ്ക്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ സഞ്ചു അവന്റെ ബൈക്ക് നിർത്തി. അപ്പോഴാണ് സ്കൂളിലെത്തി എന്ന് ഞാൻ അറിഞ്ഞ്. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി, സഞ്ചു നോട് evening ന് കാണാം എന്നും പറഞ്ഞ് സ്കൂളിന്റെ ഭാഗത്തേക്കായി നീങ്ങി. നടന്നുകൊണ്ടിരിക്കെ, ഞാൻ എന്റെ വാച്ചിലേക്കായി ഒന്നു നോക്കി. "സമയം 8:50 ".ക്ലാസ് 9:00 മണിക്ക് തുടങ്ങും എന്ന് പറഞ്ഞതായി അപ്പോഴാണ് ഓർത്തത്.ഒരു കുട്ടിയോട് ക്ലാസ് ഏതാണ് എന്ന് മനസിലാക്കി, ആ ഭാഗത്തെ ലക്ഷ്യമാക്കി നടന്നു. സയൻസ് ക്ലാസ് കഴിഞ്ഞാണ് എന്റെ ക്ലാസ്.അതിനാൽ ഞാൻ നടന്നു കൊണ്ടിരിക്കെ, സയൻസ് ക്ലാസിന്റെ ഭാഗത്തെത്തിയതും "റി ഹാൻ" എന്ന് വിളിക്കുന്നത് കേട്ട്, ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്ന് നോക്കി." oh god.... ഇവൾ ഇവിടെയാണോ?" ആ ശബ്ദത്തിന്റെ ഉടമയെ കണ്ടതും എന്റെ ആ കുഞ്ഞു ശബ്ദം എന്നോടായി പറയുന്നത് കേട്ടു."ഹേയ്യ്, റിഹാൻ എന്തെ ഇങ്ങനെ മിഴിച്ച് നോക്കുന്നേ.... ആദ്യമായി കാണുന്നത് പോലെ " അവൾ എന്റെ ഭാഗത്തേക്ക് നീങ്ങി.
ഞാൻ ഒന്നു ചിരിച്ചു എന്നെല്ലാതെ ഒന്നും പറഞ്ഞില്ല. എനിക്കെന്തോ, അവളോട് സംസാരിക്കാനുള്ള മൂടില്ലായിരുന്നു.
"ഡാ നിനക്ക് എന്നെ മനസിലായില്ലേ?? I am Mehrin.. ഇന്നലെ പാർട്ടിയിൽ വച്ച് ............."
"I Know I Know... എനിക്ക് മനസിലായി. നിനക്ക് ഇവിടെ ആണോ അഡ്മിഷൻ കിട്ടിയത്???" അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് ഇടയിൽ കേറി പറഞ്ഞു.
" Yeah! ഞാൻ ഇവിടെയാണ് മൈൻ ആയി കൊടുത്തത്. 10th വരെ ഇവിടെ തന്നെയാ പഠിച്ചത്."
"ഓഹോ..... എന്നാൽ ശരി. ഞാൻ ക്ലാസിൽ പോകുവാ.... പിന്നെ കാണാം''.
അവൾ എന്നെ നോക്കി Okay എന്ന അർത്ഥത്തിൽ തലയാട്ടി. ഞാൻ വീണ്ടും എന്റെ ക്ലാസിനെ ലക്ഷ്യമാക്കി നടന്നു. ക്ലാസിൽ കയറിയപ്പോൾ പകുതി പേരും വന്നതായി കണ്ടു. എല്ലാവരും അവരുടേതായ പണിയിൽ ആയിരുന്നു. ഞാൻ നോക്കിയപ്പോൾ ലാസ്റ്റ് ബെഞ്ചിൽ രണ്ട് സീറ്റ് ഒഴിവ് കണ്ടു. എനിക്ക് ലാസ്റ്റ് ബെഞ്ചിലോട്ട് ഇരിക്കാൻ ആണ് ഇഷ്ടം. അതിനാൽ ആ ഭാഗത്തേക്ക് നീങ്ങി.അപ്പഴേക്കും ക്ലാസിൽ ഒരു Sir കയറി വരുന്നത് കണ്ടു. പിന്നെ Sir എന്തൊക്കെയോ പറഞ്ഞു തീർത്തു. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് class ശരിക്കും ബോറടി ആയിരുന്നു.അത് മനസിലാക്കിയതുകൊണ്ടാണോ എന്ന് അറിയില്ല, Sir എന്നെ വിളിക്കുന്നത് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. പിന്നെ Sir ന്റെ അടുത്ത് പോയപ്പോൾ sir എന്നെ കുറിച്ച് introduce ചെയ്യാൻ പറഞ്ഞു. ഞാൻ എവിടെയോ പോകുവാൻ ഉള്ളത് പോലെ തിടുക്കത്തിൽ പറഞ്ഞു നിർത്തി. sir എന്റെ shoulder ൽ തട്ടികൊണ്ട് Seat ൽ പോയി ഇരിക്കാൻ പറഞ്ഞു. പിന്നെ ബാക്കി ഉള്ളവരുടെ ഊഴം ആയിരുന്നു, introduce ചെയ്യുന്നതിൽ. കുറെ കഴിഞ്ഞപ്പോൾ ഇന്റെർവെൽ ആയി.അപ്പഴേക്കും രണ്ട് പുതിയ ഫ്രൺസിനെ കിട്ടിയിരുന്നു. അവരുമായി School area ഒന്ന് ചുറ്റി കണ്ടു. പിന്നെ കുറെ ആളെ പരിചയപ്പെട്ടു. പിന്നെ വീണ്ടും ക്ലാസിൽ തന്നെ.12:00 ആയപ്പോൾ സ്കൂൾ വിട്ടു. അപ്പോൾ മെഹ്റിനെ കണ്ടിരുന്നു. അവൾ എന്തൊക്കെയോ പറഞ്ഞു. ഞാൻ അത് കേട്ട് നിൽക്കുകയും ചെയ്തു. നാളെ കാണാം എന്ന് പറഞ്ഞ് School ൽ നിന്നും സ്ഥലം കാലിയാക്കി.
YOU ARE READING
The Lovely Haters (ON HOLD)
Teen Fiction(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്ച് ചോദിച്ചു. " ശരിക്കും. ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ നിഷാദ് റിഹാനിനെ കുറിച്ച് ഓരോന്നായി പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനാവുന്നില്ല...