ഞാൻ തിരിഞ്ഞ് ഡേവിച്ചായനെ നോക്കി. അങ്ങേരും എന്നെ നോക്കുകയായിരുന്നു.
അപ്പോൾ ഞാനാദ്യമായിട്ട് ഡേവിച്ചായന്റെ മുഖത്ത് ഒരു ചിരി കണ്ടു...
പക്ഷേ, ആ ചിരി അധികം നീണ്ടുനിന്നില്ലെന്ന് മാത്രം...
"നിന്നെ പോലെ ഓരോരുത്തന്മാർ ഇറങ്ങിക്കൊള്ളും ആണുങ്ങളുടെ വില കളയാനായിട്ട്. എടോ, ഇങ്ങനെ ആരേലും വരുമ്പോൾ പാവത്തിനെപ്പോലെ നിൽക്കാതെ രണ്ടെണ്ണം പൊട്ടിച്ചുകൂടെ...
അതിനല്ലേ ദൈവം കൈ തന്നിരിക്കുന്നേ.." ഡേവിച്ചായൻ പറഞ്ഞു
ദൈവം കൈ തന്നതിന് ഇതുപോലൊരു കാരണം ഞാനാദ്യമായി കേൾക്കുന്നതായിരുന്നു.
ഡേവിച്ചായൻ വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ആ പറഞ്ഞതെല്ലാം ഞാൻ ആസ്വദിച്ച് കേൾക്കുകയും ചെയ്തു...
ഡേവിച്ചായൻ എന്നെ കുറേ കഷ്ടപ്പെടുത്തിയെങ്കിലും.. എന്റെയീ സാഹചര്യത്തിന് ഡേവിച്ചായൻ ആണ് കാരണക്കാരനെങ്കിലും... ഇപ്പൊ എന്നെ വഴക്കാണ് പറയുന്നതെങ്കിലും.. എനിക്ക് അതിന് വിഷമമോ പരിഭവമോ ഒന്നും തോന്നത്തതെന്താണെന്ന് ഞാൻ തന്നെ അത്ഭുതപ്പെട്ടു...
ഇനി ഇതിനെയാണോ ശരിക്കും സ്‌നേഹം എന്ന് പറയുന്നത്. ഇതൊന്നും അട്രാക്ഷൻ അല്ലേ പോലും...
"നീ എന്ത് നോക്കി നിൽക്കുവാ.. ഞാൻ എടുക്കാൻ പറഞ്ഞ ബ്രോഷർ എന്തിയേ.."
ഇച്ചായൻ അത് പറഞ്ഞപ്പോൾ ഞാൻ എന്റെ കൈ നോക്കി. അങ്ങനെ ഒരു സാധനം എന്റെ കയ്യിൽ കണ്ടില്ല. ചുറ്റും നോക്കിയപ്പോൾ അത് നിലത്ത് വീണുകിടക്കുന്നതായി കണ്ടു.
ഞാൻ പേടിച്ച് ഡേവിച്ചായന്റെ മുഖത്ത് നോക്കി. അങ്ങേരെന്നെ നോക്കി ദഹിപ്പിച്ചു.
ഞാൻ സാവധാനം നിലത്തുനിന്ന് അത് തട്ടികുടഞ്ഞ് എടുത്തു. ഫയലിനകത്തായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറ്റിയില്ല.
YOU ARE READING
അൺഎക്സ്പെക്ടഡ് ലൗ ❤️
Romanceആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...