അൺഎക്സ്പെക്ടഡ് ലൗ ❤️-10

274 25 14
                                    



സിനിമയുടെ ഇടയ്ക്കുള്ള പരസ്യം വന്നപ്പോൾ സണ്ണി എന്റെ തോളിൽ തല ചായ്ച്ചു..

വീണ്ടും എന്നെ വിറപ്പിക്കാൻ പോന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടു...

"ആൽഫി...

നിനക്ക് കിടക്കാറായില്ലേ???"

"ഇച്ചായാ ഇത് ഇവന് ഇഷ്ടമുള്ള സിനിമയാ.." സണ്ണി നിവർന്നിരുന്നുകൊണ്ട് പറഞ്ഞു.

ഇച്ചായൻ സണ്ണി പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വീണ്ടും എന്നോട് ദേഷ്യപ്പെട്ട്  പറഞ്ഞു

"നാളെ എന്റെ ഓഫീസിൽ വന്നിരുന്ന് ഉറക്കം തൂങ്ങുന്നത് ഞാൻ കണ്ടാൽ...

പോയി കിടന്നുറങ്ങാൻ നോക്കടാ.."

ഞാൻ അതുകേട്ട് ചാടിയെഴുന്നേറ്റു.

ഇച്ചായനും എഴുന്നേറ്റു..

"മനുഷ്യന്റെ സമാധാനം കളയാനായിട്ട് ഇറങ്ങിക്കോളും..." എന്ന് പറഞ്ഞു പിറുപിറുത്തുകൊണ്ട് ഇച്ചായൻ നടന്നു.

ഞാനെങ്ങനെയാ ഇങ്ങേരുടെ സമാധാനം കളഞ്ഞത് ഇങ്ങേരല്ലേ എന്റെ സ്വസ്ഥതയും സമാധാനവും കളഞ്ഞത്... എനിക്കും ദേഷ്യം വന്നു.

ഞാനും മുറിയിലേക്കായിട്ട് നടന്നു. മുറിയിൽ കയറി വാതിലടയ്ക്കാൻ നേരം ഞാൻ നേരെ നോക്കി. ഇച്ചായൻ ബോട്ടിലിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് എന്നെ തന്നെ നോക്കുന്നതാണ് ഞാൻ കണ്ടത്.

ഞാൻ നോട്ടം മാറ്റി സണ്ണിയോട് "ഗുഡ് നൈറ്റ്" പറഞ്ഞു. ഇച്ചായനോട് പറഞ്ഞില്ല. എന്നിട്ട് ഇച്ചായന്റെ മുഖത്തിന് നേരെ വാതിൽ അടച്ചു.

എന്നാലും ഞാൻ ഇച്ചായന്റെ സമാധാനം കളഞ്ഞതെങ്ങനെയാണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ആ പറഞ്ഞത് ഓർക്കുംതോറും എന്തോ ഒരു വേദന പോലെ തോന്നി.

പിന്നെ വിഷമം മാറാൻ കടുവയെ മനസ്സിൽ രണ്ടുമൂന്ന് ചീത്ത വിളിച്ച് കിടന്നുറങ്ങി.

അൺഎക്സ്പെക്ടഡ് ലൗ ❤️Tahanan ng mga kuwento. Tumuklas ngayon