ഇച്ചായനെ മുഖമുയർത്തി നോക്കാൻ കഴിയാതെ പെട്ടെന്ന് തന്നെ ഭിത്തിയുടെ നേരെ തിരിഞ്ഞു നിന്നു.. ഇച്ചായൻ ആ സമയത്ത് എന്നെ നോക്കിയിട്ടുണ്ടാകല്ലേ എന്ന പ്രാർത്ഥനയോടെ...
കൈയും കാലും വിറയ്ക്കാൻ തുടങ്ങി... പെട്ടെന്ന് തന്നെ ജാക്കറ്റിന്റെ സിബ്ബ് കഴുത്തോളം കയറ്റിയിട്ടു. എന്നിട്ട് എന്തും നേരിടാൻ തയ്യാറെടുത്തുകൊണ്ട് തിരിഞ്ഞുനോക്കി...
ഡേവിച്ചായൻ പാരപ്പെറ്റിൽ കൈതാങ്ങികൊണ്ട് കണ്ണടച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്..
ആ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം..
ഞാൻ ഇച്ചായന്റെ അടുത്തുചെന്ന് തട്ടിവിളിച്ചു.
പതിയെ ഇച്ചായൻ കണ്ണുതുറന്ന് തീക്ഷ്ണമായി എന്നെ നോക്കി..ആ നോട്ടത്തിലൂടെ എന്റെ മനസ്സ് വായിച്ചെടുക്കാൻ ഇച്ചായന് കഴിയുമോയെന്ന് എനിക്ക് തോന്നിപ്പോയി..
ഇച്ചായൻ കണ്ണ് മുറുക്കെ അടച്ച് തുറന്നു..
ഇച്ചായന് എന്നെ മനസ്സിലായി കാണുമോ.. ഞാൻ ചിന്തിച്ചു.
ഡേവിച്ചായന്റെ മുഖത്ത് പല പല ഭാവങ്ങൾ മിന്നിമറയുന്നതായി കണ്ടു.
മനസ്സിലായി ന്നാ തോന്നണേ..
പാരപ്പെറ്റിൽ നിന്നെടുത്ത് ചാടിയാലോ..
ഞാൻ അതിന്റെ ഹൈറ്റ് കണ്ണുകൊണ്ട് അളന്നെടുത്തു. നാല് നാലര അടി കാണും..
ഒരടി പുറകോട്ട് എടുത്ത് വെച്ച് കണ്ണ് ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് ഓടിച്ചെന്ന് അതിൽ വലിഞ്ഞുകയറി അപ്പുറത്തേക്ക് ചാടിയാൽ പെട്ടെന്ന് താഴേയ്ക്കും അതുകഴിഞ്ഞ് മുകളിലേക്കും ചെല്ലാം.. ഞാൻ കണക്കുകൂട്ടി.
പെട്ടെന്ന് ഇച്ചായൻ കൈ ഉയർത്താൻ പോകുന്നതായി എനിക്ക് തോന്നി. അടിക്കാനായിരിക്കും.. ഞാൻ പേടിച്ച് നിന്നു.
എന്നാൽ കൈകൊണ്ട് മറ്റെന്തൊക്കെയോ കാണിക്കുന്നുണ്ട്.. ഒന്നും മനസിലാകാതെ ഞാൻ അന്തിച്ചു നിന്നു.
ВЫ ЧИТАЕТЕ
അൺഎക്സ്പെക്ടഡ് ലൗ ❤️
Любовные романыആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...