അൺഎക്സ്പെക്ടഡ് ലൗ ❤️-4

301 30 10
                                    






എന്നെ വീഴാതെ താങ്ങിപ്പിടിച്ചതാരാണെന്നറിയാൻ ഞാൻ ആ മുഖത്തേക്ക് നോക്കി...

ഡേവിഡ് കുരിശിങ്കൽ...

ആ മുഖം കണ്ടതും എന്റെ കണ്ണുകൾ വിടർന്നു. ഉറക്കമൊക്കെ പമ്പയും പെരിയാറും കടന്നു..

പക്ഷേ, ആ നിൽപ്പിന് അധികം ആയുസ്സുണ്ടായില്ലെന്ന് മാത്രം...

ആരൊക്കെയോ നടന്ന് വരുന്ന ശബ്ദം കേട്ടതും എന്നെ താങ്ങിപിടിച്ച കൈ ഡേവിച്ചായൻ നൈസായിട്ട് വിട്ടു. ഞാൻ അയാളുടെ കൈകളിൽ കിടന്ന അതേ രീതിയിൽ തന്നെ താഴേക്ക് മലർന്നടിച്ച് വീണു...

"ആഹ്.. എന്റെ നടു.. " ഞാൻ നിലവിളിച്ചു.

അപ്പോഴേക്കും അങ്ങേര് ഒന്നും അറിഞ്ഞിട്ടേയില്ല എന്നുള്ള മട്ടിൽ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

എന്നാലും എന്നോട് ഇമ്മാതിരി പണി കാണിക്കുമെന്ന് ഞാൻ ഓർത്തില്ല..

"കാലമാടൻ..." ഞാൻ അങ്ങേരുടെ നേരെ നോക്കി വിളിച്ചു, കേൾക്കില്ലെന്നുള്ള ഉറപ്പിൽ..

പെട്ടെന്ന് ഡേവിച്ചായൻ നടപ്പ് നിർത്തി 'നിശ്ചൽ' ആയി. എന്നിട്ട് എന്റെ നേരെ തിരിഞ്ഞു നിന്നു.

അങ്ങേര് കേട്ടുകാണുമോ? ഇനി കേട്ടാലും കുഴപ്പമില്ല എന്നുള്ള രീതിയിൽ ഞാൻ കൂസലില്ലാതെ ഇരുന്നു.

അങ്ങേര് നടന്ന് എന്റെ തൊട്ടടുത്ത് വന്നുനിന്ന്‌ ചോദിച്ചു;

"ഡിഡ് യു സെ സംതിങ്?"

"നടുവും തല്ലി വീണാൽ നല്ല സുഖമാണെന്ന് പറഞ്ഞായിരുന്നു"

പെട്ടെന്ന് ഡേവിച്ചായൻ എന്റെ നേരെ കൈ നീട്ടി. എന്നെ താഴെയിട്ട വിഷമത്തിനായിരിക്കുമോ ഇപ്പോ എന്നെ സഹായിക്കാൻ നോക്കുന്നത്.. എന്റെ മനസ്സ് കൂട്ടിയും ഗുണിച്ചും നോക്കി. എന്തായാലും ഞാൻ മടിച്ചുമടിച്ച് അങ്ങേരുടെ നീട്ടിയ കൈയിലേക്ക് എന്റെ കൈ വെയ്ക്കാൻ തുടങ്ങി. എന്നാൽ...

അൺഎക്സ്പെക്ടഡ് ലൗ ❤️Donde viven las historias. Descúbrelo ahora