ഞാൻ ഷർട്ടും അതിനുമുകളിൽ ഒരു കോട്ടും എടുത്തിട്ട് കാറിന്റെ കീയും പിടിച്ച് ഫ്ലാറ്റിൽ നിന്ന് ഇറങ്ങി.
പാർക്കിങ് ഏരിയയിലേക്ക് നടന്ന് അവിടെ നിന്ന് കാർ എടുത്തു. കാർ ഓടിച്ച് ട്രാഫിക് ബ്ലോക്കും ഒക്കെ കടന്ന് സണ്ണി പറഞ്ഞ ബിൽഡിങ്ങിൽ എത്തി. അപ്പോഴേക്കും സമയം ഇരുട്ടിയിരുന്നു.
അവിടെ ഇനോഗരൽ ഫംഗ്ഷൻ നടക്കുന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. ഞാൻ നേരെ ലിഫ്റ്റിനടുത്തേക്ക് പോയി.
ലിഫ്റ്റിൽ കയറുമ്പോഴെല്ലാം എനിക്ക് എന്തെന്നില്ലാത്ത വിഷമമായിരുന്നു... ഇച്ചായൻ ഇപ്പോഴും ആ പെണ്ണിനെ മറക്കാത്തതുകൊണ്ട്...
ചിലപ്പോ പ്രണയിക്കാത്തവർ പ്രണയിക്കുമ്പോൾ ആ പ്രണയത്തിന് തീവ്രത കൂടുതലായിരുന്നിരിക്കാം..
അങ്ങേര് ആരെ പ്രണയിച്ചാലും നിനക്കെന്താ ആൽഫി.. എല്ലാ പെണ്ണുങ്ങളെയും പോലെ നീയും ആകരുത്. നീയിപ്പോ ഒരു സാധാരണ പെണ്ണല്ല. ആരിലും വീണുപോകരുത്. മനസ്സിനെ കല്ലാക്കി വെയ്ക്കണം.
ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എന്നാലും ലിഫ്റ്റ് വഴി റൂഫ് ടോപ്പിൽ എത്തിയപ്പോൾ എന്റെ ഹൃദയം എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങി...
ലിഫ്റ്റിന്റെ ഡോർ തുറന്നതും ഒരു ഇംഗ്ലീഷ് ബാഗ്രൗണ്ട് മ്യൂസിക് പ്ലേ ചെയ്തുകൊണ്ടിരുന്നത് ഞാൻ കേട്ടു...
🎵..Everyday I love you
'Cause I believe that destiny
Is out of our control
And you'll never live until you love
With all your heart and soul..🎶Boyzone ന്റെ ആ ആൽബം സോങ് ആസ്വദിച്ചുകൊണ്ട് ഞാൻ ലിഫ്റ്റിന് പുറത്തേക്ക് കടന്നു.
നല്ല വിശാലമായ എലഗന്റ് ബാർ. സാധാരണ ബാർ എന്ന് കേൾക്കുമ്പോൾ ബഹളങ്ങളും കാര്യങ്ങളുമായിരുന്നു എന്റെ മനസിലേക്ക് വന്നിരുന്നത്. ഇത് എന്റെ വിചാരങ്ങളെ മൊത്തം തകിടം മറിച്ചുകൊണ്ട് നല്ല ശാന്തമായ അന്തരീക്ഷം. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആകാശത്ത് നിറഞ്ഞുനിന്നിരുന്നു. ആ ഓപ്പൺ എയർ ബാറിൽ ഇരുന്ന് കള്ളുകുടിച്ചില്ലെങ്കിൽ പോലും മനസിലെ സങ്കടങ്ങൾ പോകുന്ന വഴി കാണില്ല... എന്തായാലും ഡേവിച്ചായന്റെ സെലക്ഷൻ കൊള്ളാം..
ESTÁS LEYENDO
അൺഎക്സ്പെക്ടഡ് ലൗ ❤️
Romanceആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...