അൺഎക്സ്പെക്ടഡ് ലൗ ❤️-12

334 31 19
                                    





ഞാൻ കുറച്ച് മടിച്ചിട്ടാണെങ്കിലും ഇച്ചായനോടുള്ള വിശ്വാസത്തിന്റെ പുറത്ത് ബൈക്കിൽ കയറി. എങ്ങോട്ടേക്കാണ് പോകാൻ പോകുന്നത് എന്നറിയാത്തതുകൊണ്ട് നല്ല രീതിയിലുള്ള ആകാംഷ എനിക്കുണ്ടായിരുന്നു. 

പരമാവധി ഗ്യാപ് ഇട്ട് തൊടാതെ ഇരുന്നു. ഡേവിച്ചായൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..

ബൈക്ക് തിരക്കുള്ള റോഡുകളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങി. ഇച്ചായന്റെ കൂടെയുള്ള ബൈക്ക് റൈഡ് എന്ന സ്വപ്നം അസ്ഥാനത്താണെന്ന് വിചാരിച്ച് അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ... ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഒട്ടും വേഗതയില്ലാതെ പതുക്കെ ആയിരുന്നു ബൈക്ക് പോയ്കൊണ്ടിരുന്നത്..

മുഖത്തേക്ക് വന്നടിക്കുന്ന തണുത്ത കാറ്റിനൊപ്പം എന്റെ വിഷമങ്ങളും പറന്ന് പോകുന്നതായി ഞാൻ അറിഞ്ഞു. പതിയെ പതിയെ ഞാൻ ഓരോന്നും ആസ്വദിക്കാൻ തുടങ്ങി... സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചവും ഒരു പേരിനു മാത്രം പൊടിയുന്ന മഴയും മുകളിൽ ആകാശത്ത് അങ്ങിങ്ങായി കാണുന്ന നക്ഷത്രങ്ങളുമെല്ലാം എനിക്ക് പുത്തൻ അനുഭവം നൽകി.

ഞാൻ കൈ വിരിച്ചു പിടിച്ച് മുകളിലേക്ക് നോക്കി മഴ ആസ്വദിക്കാൻ തുടങ്ങി. കണ്ണുകൾ അടച്ചു തന്നെ വെച്ചു.

ഇച്ചായനോടൊപ്പമുള്ള ഈ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് ആന്മാർത്ഥമായി ആഗ്രഹിച്ചു.

വണ്ടി എനിക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെയാണ് നീങ്ങികൊണ്ടിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ ഇച്ചായൻ വണ്ടി സ്ലോ ആക്കി. അപ്പോൾ തിരമാലയടിക്കുന്ന ശബ്ദം കേൾക്കാറായി...

ബീച്ചിലേക്കാണോ പോകുന്നത് എന്ന് ചിന്തിച്ചതും കടലും കാണാറായി. ബൈക്ക് ഒരിടത്ത് കൊണ്ടുപോയി നിർത്തി. ഇച്ചായൻ നിലത്ത് കാൽ ഉറപ്പിച്ചതും ഞാൻ ബൈക്കിൽ നിന്ന് ഇച്ചായനെ തൊടാതെയിറങ്ങി. ഇച്ചായനും ഹെൽമറ്റ് ഊരി മിററിന് മുകളിൽ വെച്ചതിന് ശേഷം ഇറങ്ങി നടന്നു. നടക്കുന്നതിനിടെ വിരലുകൾ കൊണ്ട് നെറ്റിയിൽ ചാടികിടക്കുന്ന മുടി ഒതുക്കി. അതുകണ്ടപ്പോൾ ഞാനും അതുപോലെ തന്നെ ചെയ്തു.

അൺഎക്സ്പെക്ടഡ് ലൗ ❤️Donde viven las historias. Descúbrelo ahora