അൺഎക്സ്പെക്ടഡ് ലൗ ❤️-11

276 26 17
                                    







"ഡേവിച്ചാ നാളെ നമ്മുടെ അനുമോളുടെ പെണ്ണ് കാണൽ ചടങ്ങല്ലേ... പോകുന്നില്ലേ.." സണ്ണി ചോദിച്ചു

"പോകുന്നുണ്ട്.." ഇച്ചായൻ പറഞ്ഞു.

വീണ്ടും എനിക്ക് സന്തോഷം തോന്നി.

"ആണോ എങ്കിൽ വല്ല്യമ്മച്ചീനെ വിളിച്ച് പറയട്ടെ.. "

"പറഞ്ഞോ.."

"ഇച്ചായനെ ഇവിടുന്ന് പറഞ്ഞ് വിട്ടേക്കണമെന്ന് എന്നെ വിളിച്ച് പ്രത്യേകം പറഞ്ഞായിരുന്നേ.."

"അതിന് പോകുന്നത് ഞാനല്ല.. നീയാ..." ഡേവിച്ചായൻ സണ്ണിയോട് പറഞ്ഞു.

"ഇച്ചായോ ഞാനോ... അതെന്നാ?"

"നിനക്കെന്നാ പോയാല്. അവൾ എന്റെ മാത്രമല്ലല്ലോ നിന്റെയും കൂടെ പെങ്ങളല്ലേ.."

"ഇച്ചായാ അതല്ല.. ഞാൻ ഒന്നാമത് ഇവിടെ.. ഇങ്ങനെ... പ്രത്യേകിച്ച് പണിയില്ലാതെ നടക്കുന്നു. അതുകൊണ്ട് അവിടെ ചെന്നാൽ നമ്മുടെ വീട്ടുകാര് എല്ലാംകൂടെ എന്നെ ഉപദേശിച്ച് കൊല്ലും.. ഞാൻ പോകുന്നില്ലെന്ന കാര്യം ഒരുവിധത്തിൽ സമ്മതിപ്പിച്ച് എടുത്തേയുള്ളൂ.."

"നീ ഒന്നും പറയണ്ട.. നാളെ അഞ്ചരയ്ക്ക് ഇവിടുന്ന് ബസ് കാണും... മോൻ അതീ കയറിയങ്ങ്‌ പോയാൽ മതി.."

"ഇച്ചായാ.." സണ്ണി കെഞ്ചി വിളിച്ചു.

"ഒരു കിച്ചായനുമില്ല.. " എന്ന് പറഞ്ഞ് ഇച്ചായൻ ഫുഡ് കഴിച്ച് തീർത്തിട്ട് എണീറ്റു.

"അപ്പൊ നാളെ അഞ്ചരയ്ക്ക്... കേട്ടല്ലോ..?" ഇച്ചായൻ ഡൈനിങ് ടേബിൾ വിടുന്നതിന് മുമ്പ് ഒന്നുകൂടെ അവനെ ഓർമ്മിപ്പിച്ചു.

"മ്മ്.." അവൻ വിഷമത്തോടെ മൂളി എന്നെ നോക്കി.

ഞാനും അവനെ സഹതാപത്തോടെ നോക്കി.
ഞാനും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു...

ഇച്ചായന്റെ കൂടെ ഒറ്റയ്ക്ക്.. ഇവിടെ.. 

സണ്ണി വരുന്നത് വരെ എങ്ങോട്ടെങ്കിലും മുങ്ങിയാൽ കൊള്ളാമെന്ന് തോന്നി. പക്ഷേ എങ്ങോട്ട് മുങ്ങാൻ..? ആരുടെ അടുത്ത് പോകാൻ?

അന്ന് കിടന്നതും വളരെ ടെൻഷനോടെയാണ്..

പിറ്റേന്ന് അഞ്ചരയ്ക്ക് മുമ്പ് ഞാൻ എഴുന്നേറ്റു. ഫ്രഷായി മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി. സണ്ണി പോകാനായി ഓരോന്നും എടുത്തുവെയ്ക്കുന്ന തിരക്കിലായിരുന്നു. ഡേവിച്ചായൻ അപ്പോൾ എണീറ്റട്ടേയില്ലായിരുന്നു.

അൺഎക്സ്പെക്ടഡ് ലൗ ❤️Tahanan ng mga kuwento. Tumuklas ngayon