അൺഎക്സ്പെക്ടഡ് ലൗ ❤️-14

346 28 27
                                    

        

അതും കൂടെ കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ടോണി എന്നെയും വലിച്ച് കടലിലേക്ക് പോയിക്കൊണ്ടിരുന്നു. ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അതൊക്കെ പാളിപ്പോയി. അവൻ നല്ല ബലത്തിലായിരുന്നു പിടിച്ചത്.

സൂര്യൻ കടലിൽ മുങ്ങാൻ തുടങ്ങിയെങ്കിലും അതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.

എന്റെ ഷൂസ് കടൽ വെള്ളത്തിൽ മുങ്ങി. പിന്നീട് വെള്ളം എന്റെ കാൽമുട്ട് വരെ ആയി..

എന്റെ കണ്ണ് നിറയാൻ തുടങ്ങി. വല്ലാത്ത ഒരു നിസ്സഹായവസ്ഥ!!

പെട്ടെന്ന് ആയിരുന്നു അത് സംഭവിച്ചത്...

എന്നെ പിടിച്ച ടോണിയുടെ കയ്യിൽ ഒരു പിടി വീണു. ഞാനും ടോണിയും ഒരുപോലെ ആ മുഖത്തേക്ക് നോക്കി..

"ഇവന്റെ കൈ വിട്.." ഘനഗംഭീരമായ ശബ്ദം.

ശബ്ദത്തിനുടമ ഡേവിച്ചായൻ കൂടി ആയപ്പോൾ ഞാൻ കോരിത്തരിച്ചു പോയി.

ടോണി പക്ഷെ പിടി വിട്ടില്ല. പകരം പറഞ്ഞു;

"ഞങ്ങൾ തമാശയ്ക്ക് വെറുതെ.."

"എന്ത് തമാശയ്ക്കാണെങ്കിലും ഇവന്റെ കൈ വിട്..."

ആ നോട്ടത്തിന്റെയും ഭാവത്തിന്റെയും തീവ്രത കൂടിയപ്പോൾ ടോണി എന്റെ കൈ വിട്ടു.

സൂര്യൻ അപ്പോൾ കടലിലേക്ക് പകുതിയോളം മുങ്ങി താണിരുന്നു...

ഞാൻഅസ്തമയ സൂര്യന്റെ പ്രകാശത്തിൽ തിളങ്ങുന്ന ഇച്ചായന്റെ മുഖത്തേക്ക് ആരാധനയോടെ നോക്കി നിന്നു.


ഡേവിച്ചായൻ എന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയിട്ട്, ഇതെല്ലാം കണ്ട് അന്തം വിട്ടു നിൽക്കുന്ന ടോണിയോടും മറ്റുള്ളവരോടുമായി പറഞ്ഞു:

അൺഎക്സ്പെക്ടഡ് ലൗ ❤️Hikayelerin yaşadığı yer. Şimdi keşfedin