അൺഎക്സ്പെക്ടഡ് ലൗ ❤️-13

379 30 26
                                    





ഞാൻ എല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്ന സമയത്ത് ടോണി എന്റെയടുത്തേക്ക് കൈ വിരിച്ചു പിടിച്ച് കെട്ടിപിടിയ്ക്കാനായി വന്നു. അതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു..

"യു ആർ വൺ ഓഫ് ദ് റീസൺസ് ഫോർ ദിസ്.. താങ്ക്യു ഡാ.."

അപ്പോൾ എന്റെയും സന്തോഷമെല്ലാം പുറത്തേക്ക് വന്നു. ഞാനും അവന്റെ അടുത്തേക്ക് ഇമോഷണൽ ആയി കൈ വിരിച്ച് പിടിച്ച് ചെല്ലാൻ നേരത്ത്..

പെട്ടെന്ന് എന്റെ കൈയിൽ ഒരു പിടി വീണു. ഞാൻ അതാരാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഡേവിച്ചായൻ...

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പേ ഇച്ചായൻ എന്നെ ഇച്ചായന്റെ അടുത്തേക്ക് വലിച്ചു നിർത്തി. ഞാൻ ആ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. ഇച്ചായൻ ടോണിയെ കൂർപ്പിച്ച് നോക്കികൊണ്ടിരിക്കുകയായിരുന്നു. അല്പ സമയം കഴിഞ്ഞ് ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു. ഞാൻ അപ്പോൾ ഇച്ചായൻ പിടിച്ച എന്റെ കയ്യിലേക്ക് നോക്കി. പെട്ടെന്ന് തന്നെ അങ്ങേര് കൈയിലെ പിടിവിട്ടു.

എന്തിനാണ് എന്നെ അങ്ങനെ വലിച്ചതെന്ന് ആലോചിച്ചുകൊണ്ടിരിക്കെ ഇച്ചായൻ പറഞ്ഞു..

"കം റ്റു മൈ ക്യാബിൻ.."

ഞാൻ കണ്ണുചിമ്മി തുറന്നു. അപ്പോഴേക്കും ഡേവിച്ചായൻ എന്റെയടുത്ത് നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു. ഞാൻ തിരിച്ച് ടോണിയെ നോക്കി. അവൻ ആശ്ചര്യത്തോടെ ഞങ്ങളെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു.

ആ സമയത്ത് ഇച്ചായൻ മുമ്പോട്ട് വെച്ച കാൽ അതേപോലെ തിരിച്ച് പുറകോട്ട് വെച്ച് വീണ്ടും എന്റെ നേരെ തിരിഞ്ഞു. ഇനിയെന്താണെന്ന രീതിയിൽ ഞാൻ നിന്നു.

ഇച്ചായൻ എന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ച് നേരത്തെ പറഞ്ഞതിന്റെ ബാക്കിയെന്നവണ്ണം പറഞ്ഞു:  "നൗ!!"

എന്നിട്ട് ഇച്ചായൻ ആളുകളെ മറികടന്ന് ക്യാബിനിലേക്ക് പോയി. ഞാൻ അത് നോക്കി നിന്നു.

അൺഎക്സ്പെക്ടഡ് ലൗ ❤️Tempat cerita menjadi hidup. Temukan sekarang