അൺഎക്സ്പെക്ടഡ് ലൗ ❤️-3

286 31 5
                                    








എന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടിട്ട് എന്റെ ബോധം ഇപ്പോ പോകുമെന്ന് എനിക്ക് തോന്നി.

കൈമുട്ട് വാതിലിൽ ചാരി എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുക്കുന്ന ഡേവിച്ചായൻ...

അല്ല..

"കടുവ.." ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷെ കുറച്ച് ഉച്ചത്തിലായി പോയെന്ന് മാത്രം..

"എന്ത്?" ഡേവിച്ചായൻ നെറ്റിചുളിച്ച് ചോദിച്ചു.

"ഒന്നൂ..ല്ല" ശബ്ദം പുറത്തേക്ക് വരുത്താൻ കഷ്ടപ്പെട്ടു കൊണ്ട് ഞാൻ പറഞ്ഞു.

"നീ ഇന്നലെ ജോയ്‌ൻ ചെയ്ത ആളല്ലേ."

"മ്മ്.."

"എന്താ ഇവിടെ.." പതിയെ തല ചെരിച്ച് എന്നെ നോക്കിക്കൊണ്ട് ഡേവിച്ചായൻ ചോദിച്ചു.

"ഞാൻ അതുവഴി പോയപ്പോ.. ഇങ്ങോട്ടേക്ക്.. അറിയാതെ.." ഓ ഞാനിത് എന്തൊക്കെയാ പറയുന്നത്.. അല്ലേലും ഇങ്ങേരെ കാണുമ്പോൾ പറയുന്നതെല്ലാം തല തിരിച്ചാണല്ലോ...

ഡേവിച്ചായൻ എന്തോ പറയാൻ വന്നതും..

"ഇച്ചായോ ഇതെന്നാ പുറത്ത് തന്നെ നിന്ന്‌ കളഞ്ഞേ അകത്തേക്ക് കയറി വാ." സണ്ണി കുളികഴിഞ്ഞ് ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ഡേവിച്ചായൻ ഇപ്പോഴും വാതിൽക്കൽ തന്നെയാണ്. കാരണം അങ്ങേർക്ക് അകത്തേക്ക് കടക്കാൻ പറ്റാത്ത രീതിയിലാണല്ലോ ഞാൻ നിൽക്കുന്നത്...

ഞാൻ അങ്ങേരുടെ മുമ്പിൽ നിന്ന് മാറി നീങ്ങി നിന്നു.

അപ്പോൾ സണ്ണി എന്നെ കാണിച്ചുകൊണ്ട് ഡേവിച്ചായനോട് പറഞ്ഞു;

"ഇച്ചായോ.. ദേ ഇതാണ് ആൽഫി. എനിക്ക് ബോട്ടിൽ നിന്ന് കിട്ടിയെന്ന് ഞാൻ പറഞ്ഞ ഫ്രണ്ട്."

സണ്ണി അത് പറഞ്ഞപ്പോൾ ഡേവിച്ചായൻ എന്നെ നോക്കി. എന്നിട്ട് അകത്തേക്ക് കയറി. എന്നെ നേരത്തെ അറിയാമെന്നൊന്നും സണ്ണിയോട് പറയുന്നില്ല.. അങ്ങേർക്ക് അതൊന്നും അത്ര വലിയ കാര്യമല്ലല്ലോ..

അൺഎക്സ്പെക്ടഡ് ലൗ ❤️Donde viven las historias. Descúbrelo ahora