"തന്റെ പിരിയെന്താ ലൂസായോ."
"ആയെന്നാ തോന്നുന്നത്." ഞാൻ അറിയാതെ പറഞ്ഞുപോയി.
"വാട്ട്??" "തന്നെയാരാ ഇങ്ങോട്ട് കടത്തി വിട്ടത്."
"സെക്യൂരിറ്റി." അത് മാത്രം കറക്റ്റായിട്ട് പറഞ്ഞു.
"അയാളെ ഞാനൊന്ന് കാണട്ടെ." എന്നു പറഞ്ഞ് ഡേവിഡ് കോട്ടിൽ നിന്ന് ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ സമനില വീണ്ടെടുത്ത് റെക്കമെന്റേഷൻ ലെറ്റർ അങ്ങേരുടെ നേരെ നീട്ടി.
എന്നാൽ അങ്ങേരത് വാങ്ങിച്ചില്ല. പകരം ചെയറിനടുത്തേക്ക് നീങ്ങി.
കർത്താവേ ഇനി എന്ത് ചെയ്യും... ഞാൻ തലയ്ക്ക് കൈയും കൊടുത്ത് നിന്നു.
ഡേവിഡ് ഒട്ടും തിരക്കില്ലാതെ സാവധാനം ചെയറിൽ ചെന്ന് ഇരുന്നു. എന്നിട്ട് കാലിന്റെ മേൽ കാൽ കയറ്റിവെച്ചിട്ട് തോൾ അല്പം ചെരിച്ച് ഒരു കൈ ടേബിളിൽ വെച്ച് ഒരു പ്രത്യേക സ്റ്റൈലിൽ ഇരുന്നു.
എന്നിട്ട് തലയുയർത്തി എന്നെ നോക്കി. ആ നോട്ടവും ഇരിപ്പും ഒക്കെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നെങ്കിലും അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു.
അപ്പോഴും എന്റെ കൈ തലയിൽ തന്നെ ആയിരുന്നു. ഡേവിഡ് അത് കണ്ട് അത്ഭുതപ്പെട്ടാണെന്നെ നോക്കുന്നത് എന്ന് മനസ്സിലായപ്പോൾ ഞാൻ കൈ താഴ്ത്തി ഡീസന്റായി.
ഗെറ്റ് ഔട്ട് അടിച്ചാൽ വേഗം ഇറങ്ങിപോകാമല്ലോ എന്നോർത്ത് ഡോറിന് അടുത്ത് തന്നെ നിന്നു.
"ഗീവ് മി ദ് ലെറ്റർ." ഡേവിഡ് പറഞ്ഞു.
ഹോ ഇതിനായിരുന്നോ ഇത്ര ബിൽഡപ്പ്. ഞാൻ വെറുതെ പേടിച്ചു.
ഡാഡി മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് എനിക്ക് വേണ്ടി എഴുതിയ റെക്കമെന്റേഷൻ ലെറ്റർ..
ഞാൻ ഡേവിഡിന്റെ അടുത്ത് ചെന്ന് ആ ലെറ്റർ അങ്ങേരുടെ നേരെ വളരെ ഭവ്യതയോടെ നീട്ടി. ചുമ്മാ ഇരിക്കട്ടെ കുറച്ച് വിനയം.. ഡേവിഡ് എന്റെ നേരെ നോക്കി ലെറ്റർ വാങ്ങുന്നതിനിടെ ഡേവിഡിന്റെ വിരലുകൾ എന്റെ വിരലിൽ സ്പർശിച്ചു. പെട്ടെന്ന് ഒരു സ്പാർക്കടിച്ചത് പോലെ എനിക്ക് തോന്നി.
YOU ARE READING
അൺഎക്സ്പെക്ടഡ് ലൗ ❤️
Romanceആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1...